വിക്കെറ്റ് പിന്നിൽ സഞ്ജു മാജിക്ക് വീണ്ടും!!!പൊളി ക്യാച്ചിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം!!വീഡിയോ കാണാം

സൗത്താഫ്രിക്കക്ക് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യക്ക് ഇന്നത്തെ മൂന്നാം മാച്ചിൽ ജയം സ്വന്തമാക്കേണ്ടിയിരിക്കുന്നു.റാഞ്ചി ഏകദിന മത്സരത്തിൽ ഏഴ് വിക്കെറ്റ് ജയത്തിലേക്ക് എത്തിയ ഇന്ത്യക്കായി നായകൻ ശിഖർ ധവാൻ ഡൽഹി മാച്ചിൽ ടോസ് നേടി ബൌളിംഗ് തിരഞ്ഞെടുത്തു.

നായകൻ തീരുമാനം കൃത്യം എന്ന് തെളിയിക്കും രീതിയിൽ ബൗൾ ചെയ്ത ഇന്ത്യൻ സീം ബൗളർമാർ തുടക്കത്തിൽ തന്നെ എതിർ ടീമിനെ വിറപ്പിച്ചു. സിറാജ് രണ്ടു വിക്കറ്റുകൾ അതിവേഗം വീഴ്ത്തി. ശേഷം എത്തിയ ഇന്ത്യൻ സ്പിൻ ജോഡിയും മനോഹരമായി ബൗൾ ചെയ്ത്. ഇന്ത്യക്കായി ഷാബാസ് അഹമ്മദ്‌, കുൽദീപ് യാദവ്, വാഷിംഗ്‌ടൻ സുന്ദർ എന്നിവർ സ്പിൻ ബൗളർമാർ റോളിൽ എത്തി.

അതേസമയം ഇന്നത്തെ കളിയിലും ഇന്ത്യക്കായി വിക്കെറ്റ് പിന്നിൽ മലയാളി താരമായ സഞ്ജു സാംസൺ കാഴ്ചവെച്ചത് ഗംഭീരമായ പ്രകടനം തന്നെ. വിക്കെറ്റ് പിന്നിൽ മനോഹരമായി നിന്ന സഞ്ജു ഒരു അതിവേഗ ഷാർപ്പ് ക്യാച്ച് കൈകളിൽ ഒതുക്കിയതാണ് ഇപ്പോ ട്രെൻഡ് ആയി മാറുന്നത്.ഷാബാസ് അഹമ്മദ്‌ ബോളിൽ സഞ്ജു കൈകളിൽ വീണാണ് സൗത്താഫ്രിക്കൻ സ്റ്റാർ ബാറ്റ്‌സ്മാനായ മാർക്രം പുറത്തായത്. സഞ്ജു ബാറ്റ് കൊണ്ടും ഈ പരമ്പരയിൽ കയ്യടികൾ നേടി.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Shikhar Dhawan(c), Shubman Gill, Ishan Kishan, Shreyas Iyer, Sanju Samson(w), Washington Sundar, Shahbaz Ahmed, Shardul Thakur, Kuldeep Yadav, Mohammed Siraj, Avesh Khan