വീണ്ടും വെടിക്കെട്ടുമായി സഞ്ജു സെലക്ടർമാർ കാണുന്നില്ലേ!!കാണാം പ്രാക്ടിസ് മാച്ച് വീഡിയോ

ഇംഗ്ലണ്ട് എതിരായ ലിമിറ്റെഡ് ഓവർ പരമ്പരകൾക്കായി ഒരുക്കം നടത്തുകയാണ് ഇന്ത്യൻ ടീം. ടെസ്റ്റ്‌ മത്സരത്തിന് ശേഷം ആരംഭിക്കുന്ന മൂന്ന് ടി :20കൾക്കും ഏകദിന മത്സരങ്ങൾക്കുമായിട്ടുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒന്നാം ടി :20യിൽ അയർലാൻഡ് എതിരെ കളിച്ച സെയിം ടീമിനെ പ്രഖ്യാപിച്ച സെലക്ഷൻ കമ്മിറ്റി ശേഷിച്ച രണ്ട് ടി :20കൾക്ക് വ്യത്യസ്തമായ മറ്റൊരു ടീമിനെ അണിനിരത്തി. മലയാളി താരമായ സഞ്ജുവിന് ഒന്നാം ടി :20യിൽ മാത്രമാണ് അവസരം.

അയർലാൻഡ് എതിരായ രണ്ടാം ടി :20യിൽ വെടിക്കെട്ട് ഫിഫ്റ്റിയുമായി തിളങ്ങിയ സഞ്ജുവിനെ ഈ താരത്തിൽ ബിസിസിഐ അവഗണിച്ചത് ക്രിക്കറ്റ്‌ ലോകത്തും സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനത്തിന് കാരണമായി മാറി കഴിഞു.എന്നാൽ ഇപ്പോൾ മറ്റൊരു ഇന്നിങ്സുമായി സഞ്ജു കയ്യടി നെടുകയാണ്. ഇന്നലെ നടന്ന ഇന്ത്യ : ഇംഗ്ലണ്ട് കൗണ്ടി ടീം ഡേർബിഷെയർ സന്നാഹ മാച്ചിലാണ് സഞ്ജു മറ്റൊരു മാസ്സ് ഇന്നിങ്സ് കാണാൻ സാധിച്ചത്. പ്രാക്ടിസ് മാച്ചിൽ ഏഴ് വിക്കെറ്റ് ജയമാണ് ഇന്ത്യൻ സംഘം സ്വന്തമാക്കിയത്.

സ്കോർ : ഡെർബ്ബിഷെയർ :150-8, ഇന്ത്യൻ ടീം :151-3(16.4 ഓവർ ) മത്സരത്തിൽ ഡെർബ്ബിഷെയർ ഉയർത്തിയ 151 റൺസ്‌ പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ ഇന്ത്യക്കായി സഞ്ജു സമ്മാനിച്ചത് മികച്ച തുടക്കം.അൽപ്പം കരുതലോടെ തുടങ്ങിയ സഞ്ജു വെറും 30 ബോളിൽ നാല് ഫോർ അടക്കം 38 റൺസ്‌ നേടി. മനോഹരമായ ഒരു സിക്സ് പായിക്കാനും സഞ്ജുവിന് കഴിഞു.സഞ്ജുവിനെ കൂടാതെ ദീപക് ഹൂഡ( 59 റൺസ് ), സൂര്യകുമാർ (36 റൺസ്‌ )എന്നിവരും തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡെർബ്ബിഷെയർ എതിരെ ഇന്ത്യൻ ബൗളർമാർ പുറത്തെടുത്തത് മികച്ച പ്രകടനം. ഇന്ത്യക്കായി അർഷദീപ്,ഉമ്രാൻ മാലിക്ക് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.നാളെയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സന്നാഹ മാച്ചിൽ നോർത്താമപ്ടൺ എതിരെ കളിക്കുക.