മലയാളി പയ്യൻ വെടികെട്ട്!!സഞ്ജു സാംസൺ മാസ്സ് ഇന്നിങ്സ് | Sanju Samson

Sanju Samson;സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ നിറഞ്ഞാടി സഞ്ജു സാംസൺ . ബാറ്റിംഗിനെ അനുകൂലിക്കുന്ന ഹൈദരാബാദ് പിച്ചിൽ സഞ്ജുവിന്റെ ഒരു മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് കാണാൻ സാധിച്ചത്. രാജസ്ഥാനായി മൂന്നാം നമ്പറിലിറങ്ങി ഒരു നായകന്റെ എല്ലാ കടമയും ചെയ്താണ് സഞ്ജു സാംസൺ മടങ്ങിയത്.

മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം തെറ്റാണെന്ന് തോന്നിക്കുന്ന തുടക്കമാണ് അവർക്ക് ലഭിച്ചത്. ഇന്നിങ്സിലെ രണ്ടാം ബോൾ മുതൽ ജെയിസ്വാളും(54) ജോസ് ബട്ലറും അടിച്ചു തകർക്കുന്നതാണ് കാണാൻ സാധിച്ചത്. ഹൈദരാബാദിന്റെ ബോളർമാരെ നാലുപാടും തൂക്കിയെറിയാൻ ഇരുവർക്കും സാധിച്ചു. ബട്ലർ 22 പന്തുകളിൽ നിന്ന് 54 റൺസ് ആണ് നേടിയത്. ബട്ലർ പുറത്തായ ശേഷമായിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്. ആദ്യ ബോൾ മുതൽ അടിച്ചു തകർക്കുന്നതിൽ സഞ്ജു സാംസൺ ഒരു മടിയും കാണിച്ചില്ല.

ഒരുവശത്ത് ജയ്സ്വാൾ തന്റെ ഇന്നിംഗ്സ് പതിയെയാക്കിയപ്പോൾ മറുവശത്ത് സഞ്ജു സാംസൺ വെടിക്കെട്ടുകൾ കൊണ്ട് സ്കോറിങ് റേറ്റ് ഉയർത്തുകയായിരുന്നു. ഉമ്രാൻ മാലിക്കടക്കമുള്ള ബോളർമാരെ സെറ്റിലാവാൻ സഞ്ജു സാംസൺ ഒരു സമയത്തും സമ്മതിച്ചിരുന്നില്ല. 28 പന്തുകളിൽ നിന്നായിരുന്നു സഞ്ജു സാംസൺ തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 33 പന്തുകൾ നേരിട്ട സഞ്ജു 55 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. ഇത്തരത്തിൽ രാജസ്ഥാനെ ഒരു മികച്ച സ്കോറിൽ എത്തിച്ച ശേഷമാണ് സഞ്ജു സാംസൺ കൂടാരം കയറിയത്. എന്തുകൊണ്ടും മികച്ച തുടക്കമാണ് സഞ്ജുവിന് ഇത്തവണത്തെ ഐപിഎല്ലിൽ ലഭിച്ചിരിക്കുന്നത്.

രാജസ്ഥാനെ സംബന്ധിച്ച് 2022ലെ ഉഗ്രൻ പ്രകടനം ആവർത്തിക്കാൻ തന്നെയാണ് 2023ലും അവരുടെ ശ്രമം. 2022ൽ ഐപിഎല്ലിന്റെ ഫൈനലിലെത്തിയ രാജസ്ഥാനെ ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെടുത്തുകയായിരുന്നു. സീസണിൽ ജോസ് ബട്ട്ലറായിരുന്നു ഓറഞ്ച് ക്യാപ്പ് നേടിയത്. ഇത്തവണയും ബാറ്റർമാരിൽ നിന്ന് അത്തരം മികച്ച പ്രകടനങ്ങളാണ് രാജസ്ഥാൻ പ്രതീക്ഷിക്കുന്നത്.Sanju Samson

Rate this post