എന്റമ്മോ സൂപ്പർ റിവ്യൂ 😳😳സഞ്ജുവിന്റെ കിടുക്കാച്ചി റിവ്യൂ.. ഡക്കായി ദിനേശ് കാർത്തിക്ക് | കാണാം വീഡിയോ

സഞ്ജു സാംസന്റെ ഒരു തകർപ്പൻ തീരുമാനത്തിലൂടെ ദിനേശ് കാർത്തിക്കിനെ മടക്കി രാജസ്ഥാൻ റോയൽസ്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാംഗ്ലൂർ ആധിപത്യം സ്ഥാപിച്ചെങ്കിലും രണ്ടാം പകുതിയിൽ സഞ്ജു സാംസന്റെ ചില വെടിക്കെട്ട് തീരുമാനങ്ങളോടെ രാജസ്ഥാൻ മത്സരത്തിലേക്ക് തിരിച്ചെത്തുന്നതാണ് കാണുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണം തന്നെയായിരുന്നു ദിനേശ് കാർത്തിക്കിന്റെ വിക്കറ്റ് നഷ്ടമായത്. കാർത്തിക്കിന്റെ പാഡിൽ കൊണ്ട പന്ത് അമ്പയർ നോട്ടൗട്ട് വിധിക്കുകയായിരുന്നു. ശേഷം സഞ്ജു സാംസൺ കൃത്യമായി കാര്യങ്ങൾ സാമ്പയോട് ചോദിച്ചറിയുകയും ശേഷം റിവ്യൂവിന് വിടുകയും ചെയ്തു. അങ്ങനെ കാർത്തിക് മത്സരത്തിൽ പുറത്താകുകയായിരുന്നു.

ബാംഗ്ലൂർ ഇന്നിങ്സിലെ പതിനാറാം ഓവറിലാണ് സംഭവം അരങ്ങേറിയത്. പതിനാറാം ഓവറിലെ ആദ്യ പന്തിൽ സാമ്പാ ലോമ്റോറിനെ വീഴ്ത്തുകയുണ്ടായി. ശേഷം മൂന്നാം പന്തിൽ കാർത്തിക്കിനെ സ്റ്റമ്പിന് മുൻപിൽ കുടുക്കുകയായിരുന്നു. മിഡിൽ-ലെഗ്ഗ് സ്റ്റമ്പുകളിൽ കൃത്യമായി സ്പീഡിൽ വന്ന പന്തിന്റെ ഗതി തിരിച്ചറിയാൻ കാർത്തിക്കിന് സാധിച്ചില്ല. ബാറ്റിൽ കൊള്ളാതെ പന്ത് നേരെ വന്ന് കാർത്തിക്കിന്റെ പാഡിൽ കൊള്ളുകയായിരുന്നു. എന്നാൽ പന്ത് പിച്ച് ചെയ്തത് പുറത്താണോ എന്ന് സംശയമുണ്ടായിരുന്ന അമ്പയർ ഔട്ട് വിധിക്കാൻ തയ്യാറായില്ല. ഈ സമയത്ത് നായകൻ സഞ്ജു കൃത്യമായി രീതിയിൽ ഇടപെടുകയും തീരുമാനം റിവ്യൂവിന് വിടുകയുമായിരുന്നു.

റിപ്ലൈ പരിശോധിച്ചപ്പോഴാണ് ബാറ്റർ അപകടത്തിലാണ് എന്ന് മനസ്സിലായത്. ബോൾ പിച്ച് ചെയ്തതും ഇമ്പാക്ടും ലൈനിൽ തന്നെയായിരുന്നു. ശേഷം കൃത്യമായി ഹോക്ക് ഐ പരിശോധിച്ചപ്പോൾ ബോൾ സ്റ്റമ്പിൽ കൊള്ളുന്നതായി കണ്ടു. ഇങ്ങനെ ദിനേശ് കാർത്തിക് കൂടാരം കയറി. മത്സരത്തിൽ രണ്ടു പന്തുകൾ നേരിട്ട ദിനേഷ് കാർത്തിക് ഒരു റൺസ് പോലും നേടാതെയാണ് പുറത്തായത്. ഈ സീസണിൽ വളരെ നിറംമങ്ങിയ ബാറ്റിംഗ് പ്രകടനം തന്നെയാണ് ദിനേശ് കാർത്തിക്ക് ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ രാജസ്ഥാനിലെ സ്ലോ ആയ പിച്ചിൽ ആദ്യ ഓവർ മുതൽ ബാംഗ്ലൂർ പതറി എന്നിരുന്നാലും 44 പന്തുകളിൽ 55 റൺസ് നേടിയ ഡുപ്ലസീസും 33 പന്തുകളിൽ 54 റൺസ് നേടിയ മാക്സ്വെല്ലും മത്സരത്തിലേക്ക് ബാംഗ്ലൂരിനെ തിരികെ കൊണ്ടുവന്നു. എന്നാൽ ശേഷമെത്തിയ ബാറ്റർമാരെ രാജസ്ഥാൻ ബോളർമാർ പിടിച്ചു കെട്ടിയതോടെ ബാംഗ്ലൂർ പതറുന്നതാണ് കണ്ടത്.

5/5 - (1 vote)