ചിരിയോട് ചിരിയുമായി സഞ്ജു!! ഡ്രസ്സിംഗ് റൂമിൽ വിസ്മയമായി സഞ്ജു സാംസൺ!! വീഡിയോ

തന്റെ കൂളായ പെരുമാറ്റം കൊണ്ട് ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുള്ള സഞ്ജു സാംസണിന്റെ മറ്റൊരു വീഡിയോ ഇപ്പൊൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നു. മത്സരങ്ങൾക്ക് ഇടയിലുള്ള ഒരു ഒഴിവ് ദിവസത്തെ നിമിഷമാണ് സഞ്ജു ആരാധകർ ഇപ്പൊൾ സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്.

എന്തോ തമാശ പറഞ്ഞു ക്യാപ്റ്റൻ രോഹിത് ശർമക്കും സ്പിന്നർ കുൽദീപ് യാദവിനും ഒപ്പം ചിരിയടക്കാൻ പാടുപെടുന്ന സഞ്ജുവിനെ വീഡിയോയിൽ കാണാൻ കഴിയും. ഫ്രണ്ട്സ് സിനിമയിൽ നടൻ ശ്രീനിവാസൻ ചിരിക്കുന്ന ഒരു ചിരിയാണ് ഇത് കാണുമ്പോൾ ഓർമ്മ വരുന്നത്. ചിരിയടക്കാൻ കഴിയാതെ കുൽദീപിനെ സഞ്ജു കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.

സഹതാരങ്ങളായ ദിനേശ് കാർത്തിക്, യൂസ്‌വെന്ദ്ര ചഹൽ എന്നിവരും വീഡിയോയിൽ സന്നിഹിതരായി ഇരിക്കുന്നുണ്ട്. മുൻപും ഇതു പോലെ നർമം കലർന്ന സംഭാഷണം നടത്തുന്ന സഞ്ജുവിന്റെ വീഡിയോകൾ വൈറൽ ആയിട്ടുണ്ട്. ടീമിൽ സ്ഥിരമായി അവസരങ്ങൾ കിട്ടുന്നില്ല എങ്കിലും ഒരു നല്ല ഡ്രസ്സിംഗ് റൂം അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ.

വെസ്റ്റിൻഡീസ് പര്യടനം നടത്തുന്ന ടീമിൽ ആദ്യം സഞ്ജുവിന്റെ പേര് ഉണ്ടായിരുന്നില്ല. എങ്കിലും പരുക്കേറ്റ് പുറത്തായ കെ എൽ രാഹുലിന് പകരം സഞ്ജുവിനെ ടീമിൽ ഉൾപെടുത്തുകയായിരുന്നു. 5 മത്സര പരമ്പരയിൽ സഞ്ജുവിന് ചില മത്സരങ്ങളിൽ എങ്കിലും അവസരം കിട്ടുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.