സഞ്ജുവിന്റെ ടീമിനെ കരയിപ്പിച്ചു 😵‍💫😵‍💫മത്സരം ജയിച്ച ശേഷം ഹൈദരാബാദ് ക്യാപ്റ്റൻ പറഞ്ഞത് കേട്ടോ | Sanju Samson Royals Defeat

Sanju Samson Royals Defeat:ഏറ്റവും നാടകീയമായ രംഗങ്ങളായിരുന്നു രാജസ്ഥാൻ റോയൽസിന്റെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഉണ്ടായത്. മത്സരത്തിന്റെ അവസാന രണ്ട് ഓവറുകളിൽ 41 റൺസായിരുന്നു ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 19ആം ഓവറിൽ ഫിലിപ്സ് എന്ന അധികായന്റെ വെടിക്കെട്ട് ആക്രമണം രാജസ്ഥാൻ കാണുകയുണ്ടായി. ഓവറിലെ ആദ്യ മൂന്നു പന്തുകളിൽ സിക്സറും, ശേഷം ഒരു ബൗണ്ടറിയും നേടി ഫിലിപ്സ് ഹൈദരാബാദിന് പ്രതീക്ഷകൾ നൽകി. ഓവറിലെ അഞ്ചാം പന്തിൽ ഫിലിപ്സ് പുറത്തായെങ്കിലും അയാൾ നടത്തിയ സംഹാരം മറ്റൊരു വലിയ ഫിനിഷിലേക്ക് വഴിതെളിക്കുകയായിരുന്നു.

മത്സര ശേഷം ഹൈദരാബാദ് നായകൻ മാർക്രം പറഞ്ഞ വാക്കുകളാണ് വൈറൽ ആയി മാറുന്നത്. റോയൽസ് എതിരായ മാച്ചിലെ ജയം ഹൈദരാബാദ് ടീമിന് വലിയ ബൂസ്റ്റ്‌ കൂടിയാണ്.” തീർച്ചയായും മത്സരം ജയിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. 215 റൺസ് പിന്തുടരുന്നത് എളുപ്പമല്ല, ഒരു വലിയ ലക്ഷ്യം പിന്തുടരാൻ ബോയ്സ് എല്ലാവരും തന്നെ ബാറ്റ് കൊണ്ട് സംഭാവന നൽകി. ഇതുപോലുള്ള വേഗമുള്ള ഔട്ട്‌ഫീൽഡിൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ സ്‌കോർ ചെയ്യുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, പക്ഷേ ഞങ്ങൾക്ക് ആക്രമണോത്സുകത കാണിക്കേണ്ടി വന്നു.”നായകൻ മാർക്രം അഭിപ്രായം വിശദമാക്കി.

” ബാറ്റിംഗിൽ അഭിഷേക് ശർമ്മ തുടങ്ങി, തുടർന്ന് ത്രിപാഠി അദ്ദേഹത്തിന് കമ്പനി നൽകി. പിന്നീട് ഫിലിപ്‌സ്, ക്ലാസ്സി എന്നിവരിൽ നിന്നുള്ള സ്പെഷ്യൽ ബാറ്റിംഗ്. (സമദിന്റെ ഫിനിഷിംഗ് വൈദഗ്ധ്യത്തെക്കുറിച്ച്) നിങ്ങൾ അത് പരിശീലിപ്പിക്കുകയും സ്വയം അവനെ ഇത്തരം സമ്മർദ്ദത്തങ്ങളിൽ നേരിടാൻ എന്താണ് ചെയ്യണമെന്ന് പഠിപ്പിച്ചു എന്ന് കരുതുന്നു. നിങ്ങൾ ഉയർന്ന അപകടസാധ്യതയുള്ള ക്രിക്കറ്റ് കളിക്കുകയാണ്, അവിടെയാണ് സാങ്കേതികത വരുന്നത്.” ഹൈദരാബാദ് നായകൻ അഭിപ്രായം വിശദമാക്കി.

 

Rate this post