ഇനി രണ്ട് ക്വാട്ടർ ഫൈനൽ ജയിക്കാനുണ്ട് 😳😳ജയത്തിലും കലിപ്പ് വാക്കുകളുമായി സഞ്ജു സാംസൺ

ഐപിൽ പതിനാറാം സീസണിൽ തങ്ങൾ പവർ എന്തെന്ന് ഒരിക്കൽ കൂടി തെളിയിച്ചു സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. ഇന്നലെ നടന്ന മാച്ചിൽ കൊൽക്കത്തക്ക് എതിരെ 9 വിക്കറ്റിന്റെ വമ്പൻ ജയം നേടിയ റോയൽസ് ടീം പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. വമ്പൻ നെറ്റ് റൺ റേറ്റിൽ കൂടിയാണ് റോയൽസ് ജയം.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 149 റൺസ് നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. മറുവശത്ത് രാജസ്ഥാനായി ചാഹൽ 25 റൺസ് മാത്രം വിട്ട് നൽകി നാലു വിക്കറ്റുകൾ നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഒരു വെടിക്കെട്ട് തുടക്കം തന്നെയായിരുന്നു ജെയ്‌സ്വാൾ നൽകിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ നിതീഷ് റാണയെ ജെയ്‌സ്വാൾ അടിച്ചു തൂക്കുകയുണ്ടായി. മത്സരത്തിലെ ആദ്യ ഓവറിൽ 26 റൺസാണ് ജയസ്വാൾ നേടിയത്. ഇതോടെ മത്സരം പൂർണമായും രാജസ്ഥാന്റെ കൈപ്പിടിയിലേക്ക് എത്തുകയായിരുന്നു. മത്സരത്തിൽ 13 പന്തുകളിൽ നിന്നായിരുന്നു ജെയ്‌സ്വാൾ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. അർത്ഥസെഞ്ച്വറിക്ക് ശേഷവും കൊൽക്കത്തൻ ബോളർമാർക്കുമേൽ ജെയ്‌സ്വാൾ നിറഞ്ഞാടുകയുണ്ടായി.

മത്സരത്തിൽ 47 പന്തുകളിൽ 98 റൺസാണ് ജെയ്‌സ്വാൾ നേടിയത്. ജെയിസ്വാളിന്റെ ഇന്നിങ്സിൽ 13 ബൗണ്ടറീകളും 5 സിക്സറുകളും ഉൾപ്പെട്ടു. ജെയ്‌സ്വാളിന് മികച്ച പിന്തുണ നൽകിയ സഞ്ജു സാംസൺ മത്സരത്തിൽ 29 പന്തുകളിൽ 48 റൺസ് നേടുകയുണ്ടായി. സഞ്ജുവിന്റെ ഇന്നിങ്സിൽ 2 ബൗണ്ടറീകളും 5 സിക്സറുകളും ഉൾപ്പെട്ടു. ഇരുവരും നിറഞ്ഞാടിയ മത്സരത്തിൽ 9 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് രാജസ്ഥാനെ തേടിയെത്തിയത്.അതേസമയം മത്സര ശേഷമുള്ള നായകൻ സഞ്ജു വി സാംസൺ വാക്കുകൾ വൈറൽ ആയി മാറുകയാണ് ഇപ്പോൾ. ഇന്നലെ ടീം കാഴ്ചവെച്ചത് ഐപിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സ് എന്നാണ് നായകൻ സഞ്ജു സാംസൺ പുകഴ്ത്തിയത്.

“ഇന്ന് എനിക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. പന്തിൽ ബാറ്റ് ഇട്ട് അവന്റെ കളി കാണൂ. പവർപ്ലേയിൽ അവൻ എങ്ങനെ പോകുന്നുവെന്ന് ബൗളർമാർക്ക് പോലും അറിയാം. പവർ പ്ലേയിൽ ബാറ്റ് ചെയ്യുന്നത് അദ്ദേഹം ആസ്വദിക്കുന്നു.ഞങ്ങൾക്ക് രണ്ട് ക്വാർട്ടർ ഫൈനലുകൾ കൂടി കളിക്കാനുണ്ട്, ഐപിഎല്ലിൽ ഒരിക്കലും കുറയാത്ത സമ്മർദ്ദം. ഓരോ കളിയും ഓരോ ഓവറും പ്രധാനമാണ്” സഞ്ജു പ്രതീക്ഷ വിശദമാക്കി.

 

5/5 - (2 votes)