Sanju samson ; ടീം തോറ്റെങ്കിലും വമ്പൻ റെക്കോർഡുമായി സഞ്ജു 😱😱കൂടെ നൂറ്‌ മീറ്റർ സിക്സും [Video ]

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ശക്തർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ്. സീസണിലെ നാലാമത്തെ ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനും ഹാർദിക്ക് പാണ്ട്യക്കും ടീമിനും സാധിച്ചു.

സീസണിൽ ആദ്യമായി ടോസ് നേടിയ രാജസ്ഥാൻ നായകനായ സഞ്ജു സാംസൺ ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ ഗുജറാത്ത് അടിച്ചെടുത്തത് 192 റൺസ്‌. നായകനായ ഹാർദിക്ക് പാണ്ട്യയുടെ മാസ്മരിക ബാറ്റിങ് പ്രകടനമാണ്‌ ഗുജറാത്തിന്റെ ടോട്ടൽ 190ലേക്ക് കടത്തിയത് എങ്കിൽ മറുപടി ബാറ്റിങ്ങിൽ ജോസ് ബട്ട്ലർക്ക് ഒഴികെയുള്ള ആർക്കും ഫോമിലേക്ക് എത്താനായി സാധിച്ചില്ല. സഞ്ജു സാംസൺ അടക്കമുള്ള ബാറ്റ്‌സ്മന്മാർ എല്ലാം നിരാശപെടുത്തിയപ്പോൾ രാജസ്ഥാൻ സീസണിലെ രണ്ടാം തോൽവി വഴങ്ങി.

വെറും 24 പന്തുകളിൽ നിന്നും 54 റൺസ്‌ അടിച്ച ബട്ട്ലർ മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. ഒരുവേള മിഡിൽ ഓർഡറിൽ രക്ഷകനായി എത്തുമെന്ന് എല്ലാവരും വിചാരിച്ച സഞ്ജു സാംസൺ വെറും 11 റൺസ്‌ നേടി പുറത്തായി. ഒരു സിക്സ് നേടി ഒരുവേള മികച്ച ഫോമിൽ എന്നുള്ള സൂചന നൽകിയ താരം പക്ഷേ അനാവശ്യമായ ഒരു റൺ ഔട്ടിൽ കൂടി പുറത്തായി.

മത്സരത്തിൽ ഒരു അപൂർവ്വ നേട്ടത്തിന് സഞ്ജു അവകാശിയായി.2500 റൺസ്‌ ഐപിൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസ് ടീമിനായി മാത്രം നേടുന്ന രണ്ടാമത്തെ മാത്രം താരമായി സഞ്ജു മാറി.2800+ റൺസ്‌ നേടിയ രഹാനെയാണ് ഈ ലിസ്റ്റിൽ മുന്നിൽ. മത്സരത്തിൽ രാഹുൽ തെവാട്ടിയക്ക് എതിരെയാണ് സഞ്ജു സാംസൺ ഏക സിക്സ് നേടിയത്. സഞ്ജുവിന്റെ സിക്സ് 100 മീറ്റർ ദൂരമാണ് സഞ്ചരിച്ചത്

Rate this post