നെറ്റ്സിൽ സഞ്ജുവിന്റെ സിക്സ് ആറാട്ട് 😱😱ഭൂവിക്ക് എതിരെ വെടികെട്ട് ബാറ്റിംഗ്

ഇംഗ്ലണ്ട് എതിരായ ടെസ്റ്റിൽ തോൽവി വഴങ്ങിയത് ഇന്ത്യൻ ടീമിനും ആരാധകർക്കും നൽകിയത് വലിയ നിരാശ. ടെസ്റ്റ്‌ പരമ്പര 2-2ന് സമനിലയിൽ കലാശിച്ചപ്പോൾ ലിമിറ്റെഡ് ഓവർ പരമ്പരക്കായി ഒരുങ്ങുകയാണ് ഇന്ത്യൻ സംഘം.നാളെ ഒന്നാം ടി :20 മത്സരത്തോടെയാണ് മൂന്ന് ടി :20കൾ അടങ്ങുന്ന പരമ്പര.

കൂടാതെ മൂന്ന് ഏകദിന മത്സരവും ഇന്ത്യ : ഇംഗ്ലണ്ട് ടീമുകൾ കളിക്കും. അതേസമയം ഒന്നാം ടി :20ക്കുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിൽ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കുമോ എന്നുള്ള ചർച്ചകൾ സജീവമാണ്. നാളെത്തെ ടി :20യിൽ കോവിഡ് മുക്തനായി രോഹിത് ശർമ്മ തിരികെ എത്തുമ്പോൾ ആരൊക്കെ ആദ്യത്തെ 11ൽ സ്ഥാനം നേടുമെന്നത് നിർണായക ചോദ്യം. ഒന്നാം ടി :20ക്ക്‌ മാത്രമുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സ്ഥാനം നേടിയ സഞ്ജു ഏക അവസരം മാക്സിമം യൂസ് ചെയ്യേണ്ടിയിരിക്കുന്നു. മലയാളി താരം ഈ സുവർണ്ണ അവസരം മുതലാക്കി തിളങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

നേരത്തെ അയർലാൻഡ് എതിരായ രണ്ടാം ടി :20യിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യത്തെ ഫിഫ്റ്റി സഞ്ജു നേടിയിരുന്നു. കഴിഞ്ഞ ദിവസം നെറ്റ്സിൽ മിന്നും ഫോമിലായിരുന്നു സഞ്ജു. ഇന്ത്യൻ സീനിയർ പേസർ ഭുവനേശ്വർ കുമാർ എതിരെ വെടികെട്ട് പ്രകടനമാണ് സഞ്ജു വി സാംസൺ പുറത്തെടുത്തത്. ഭൂവിക്ക് എതിരെ വമ്പൻ ഷോട്ടുകൾ അടക്കം കാഴ്ചവെച്ച സഞ്ജു സ്പിൻ ബൗളർമാർക്ക് എതിരെ അടക്കം മനോഹരമായ ഷോട്ടുകൾ കളിച്ചു.

ഇംഗ്ലണ്ട് എതിരായ ഒന്നാം ടി :20ക്കുള്ള ഇന്ത്യൻ ടീം :Rohit Sharma (Captain), Ishan Kishan, Ruturaj Gaekwad, Sanju Samson, Suryakumar Yadav, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Hardik Pandya,Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik, Venkatesh Iyer, Yuzvendra Chahal, Axar Patel, Ravi Bishnoi