സിക്സടി മാത്രമല്ല… ഗോളടിയുമുണ്ട്… ഫുട്ബോൾ മൈതാനത്തിൽ മാജിക്കുമായി സഞ്ജു സാംസൺ!! കാണാം വീഡിയോ

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തന്റെ കന്നി അന്താരഷ്ട്ര സെഞ്ച്വറി സഞ്ജു സാംസൺ നേടിയിരുന്നു.108 റൺസ് അടിച്ചെടുത്ത സഞ്ജുവിന്റെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ സഹായിക്കുന്ന സെഞ്ചുറിയാണ് സഞ്ജു നേടിയത്.

ഈ മാസം അഫ്ഗാനെതിരെയുള്ള ടി 20 പരമ്പരയിലും സഞ്ജുവിന്റെ പേര് ഇന്ത്യൻ ടീമിലുണ്ടാവും എന്ന് ഉറപ്പാണ്.ജനുവരി ആദ്യവാരം ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ കേരള ടീമിനോടൊപ്പമാണ് സഞ്ജുവിനെ ഇനി കാണാന്‍ സാധിക്കുക. ഇപ്പോഴിതാ ക്രിക്കറ്റില്‍ മാത്രമല്ല ഫുട്‌ബോളിലും തനിക്ക് പിടിയുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.കേരളത്തിലെ ഒരു പ്രാദേശിക സെവന്‍സ് ടൂര്‍ണമെന്റില്‍ ഫുട്‌ബോള്‍ കളിക്കുന്ന സഞ്ജുവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിരിക്കുന്നത്.

താരം പന്തുമായി മുന്നേറുന്നതിന്റെയും കോർണർ കിക്കെടുക്കുന്നതിന്റെയുമെല്ലാം വിഡിയോ പുറത്തുവന്നിട്ടുണ്ട്. ആരാധകർ ആവേശത്തോടെയാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്.സാംസൺ മുൻകാലങ്ങളിൽ ഫുട്ബോളിനെനോടുള്ള പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.തന്റെ പിതാവ് ഒരു ഫുട്ബോൾ കളിക്കാരനാണെന്നും ഡൽഹി പോലീസ് ഫുട്ബോൾ ടീമിന് വേണ്ടി കളിച്ചുവെന്നും ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ വെളിപ്പെടുത്തിയിരുന്നു.അദ്ദേഹം സന്തോഷ് ട്രോഫിയില്‍ മുമ്പ് ഡല്‍ഹിക്കു വേണ്ടി കളിക്കുകയും ചെയ്തിട്ടുണ്ട്. ഒഴിവു സമയങ്ങളിൽ സഞ്ജു പലപ്പോഴും ഫുട്‌ബോള്‍ കളിക്കാനും സമയം കണ്ടെത്താറുണ്ട്.

സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും അഫ്ഗാൻ പരമ്പരയിൽ നിന്നും പുറത്താവുകയും റുതുരാജ് ഗെയ്‌ക്‌വാദ് കളിക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിക്കുന്ന സാഹചര്യത്തിൽ മികച്ച ഫോമിലുള്ള സഞ്ജു സാംസൺ ഇന്ത്യയുടെ ടി 20 ടീമിലേക്ക് മടങ്ങിയെത്തും എന്നുറപ്പാണ്. ഈ പരമ്പരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ 2024 ലെ ടി20 ലോകകപ്പ് ടീമിൽ ഒരു സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാനുള്ള മികച്ച അവസരം സഞ്ജുവിന് ലഭിക്കും.