സഞ്ജു.. നീയും സെൽഫിഷായി അല്ലേ 😳😳😳മത്സരം മാറ്റി മറിച്ച റൺ ഔട്ട്‌ ട്വിസ്റ്റ്‌ |Sanju Samson got Jaiswal run out

Sanju Samson got Jaiswal run out:ഐപിൽ പതിനാറാം സീസണിൽ പരാജയങ്ങൾ തുടർ കഥയാക്കി രാജസ്ഥാൻ റോയൽസ് ടീം. റോയൽസ് ടീമിന് വീണ്ടും പരാജയം. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഇന്നലെ നടന്ന മത്സരത്തിൽ 9 വിക്കറ്റുകളുടെ ദയനീയ പരാജയമാണ് രാജസ്ഥാൻ റോയൽസ് ടീം ഏറ്റുവാങ്ങിയത്. മോശം ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ രാജസ്ഥാന് വിനയായി മാറിയത്. കൂടാതെ ബൗളർമാരും അത്ര പ്രതീക്ഷിച്ച മികവിലേക്ക് എത്തിയില്ല.

മത്സരത്തിൽ സഞ്ജു സാംസൺ ഒഴികെ മറ്റൊരു ബാറ്ററും അവസരത്തിനൊത്ത് ഉയരാതെ വന്നത് രാജസ്ഥാൻ ടീമിനെ വളരെ ഏറെ ബാധിക്കുകയായിരുന്നുഇന്നലെ ഈ ഒരു പരാജയത്തോടെ സീസണിൽ രാജസ്ഥാന്റെ അവസ്ഥ വളരെ അധികം തന്നെ മോശമായിട്ടുണ്ട്. സീസണിലെ രാജസ്ഥാന്റെ തന്നെ അഞ്ചാമത്തെ പരാജയമാണ് മത്സരത്തിൽ ഉണ്ടായത്. കൂടാതെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും രാജസ്ഥാൻ റോയൽസ് പരാജയപ്പെടുകയും ചെയ്തു.

ഇത് ആരാധകരെ അടക്കം ഏറെ വിഷമത്തിൽ ആക്കുന്നുണ്ട്. എന്നാൽ ഇന്നലെ മാച്ചിൽ വളരെ ഏറെ ടെണിംഗ് പോയിന്റ് ആയി മാറിയ ഒരു സംഭവം യുവ ഓപ്പണിങ് ബാറ്റ്‌സ്മാനായ ജെയ്സ്വാൾ വിക്കെറ്റ് ആണ്. വളരെ ഏറെ ഞെട്ടൽ സൃഷ്ടിച്ചാണ് താരം റൺ ഔട്ടിൽ വിക്കെറ്റ് നഷ്ടമാക്കിയത്.

ആറാം ഓവറിലെ ആദ്യ പന്തിൽ സഞ്ജു ഒരു സിംഗിൾ നേടാനായി ബോൾ കട്ട് ചെയ്യുകയായിരുന്നു. എന്നാൽ ബോൾ നേരെ അഭിനവ് മനോഹറിന്റെ കയ്യിലേക്കാണ് ചെന്നത്. അതിനാൽ തന്നെ സഞ്ജു സിംഗിളിന് മുതിർന്നില്ല. പക്ഷേ എതിർ ക്രീസിൽ നിന്ന ജയസ്വാൾ സിംഗിളിനായി ഓടി. ജയസ്വാൾ ഓടി സ്ട്രൈക്കർ എൻഡിൽ എത്തിയപ്പോൾ തന്നെ മോഹിത് പന്ത് കൃത്യമായി റാഷിദ് ഖാന്റെ കയ്യിൽ എത്തിച്ചുറോയൽസ് ടീമിനെ ഞെട്ടിച്ചു.

5/5 - (1 vote)