കോച്ചിനെ വിരട്ടി സഞ്ജു സാംസൺ 😳😳😳ഡ്രസിങ് റൂമിൽ രസകരമായ കാഴ്ചകൾ!!! വീഡിയോ കാണാം

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 57 റൺസിനായിരുന്നു സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് വിജയം കണ്ടത്. മത്സരത്തിൽ വിജയിച്ചതോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം കയ്യടക്കാൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറുകളിൽ 199 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഡൽഹിക്ക് 142 റൺസെ നേടാൻ സാധിച്ചുള്ളൂ. മത്സരശേഷം കോച്ച് കുമാർ സംഗക്കാര താരങ്ങളെ അഭിനന്ദിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വീഡിയോയിൽ സഞ്ജുവിന്റെ ചില ആംഗ്യങ്ങൾ രസകരമായി മാറിയിട്ടുണ്ട്.

എല്ലാ മത്സരത്തിനു ശേഷവും കോച്ച് കുമാർ സംഗക്കാര തങ്ങളുടെ താരങ്ങളെ പ്രശംസിക്കാറുണ്ട്. എന്നാൽ ഇത്തവണ കുറച്ച് രസകരമായ രീതിയിലാണ് ഇത് എന്നതാണ് വസ്തുത. മത്സരത്തിൽ വളരെ മികച്ച രീതിയിൽ തന്നെ സഞ്ജു കാര്യങ്ങൾ കൈകാര്യം ചെയ്തു എന്നാണ് കുമാർ സംഗക്കാരെ വീഡിയോയിൽ പറയുന്നത്. ഇതു പറഞ്ഞതിനുശേഷം ക്യാച്ചിനെ കുറിച്ച് സംസാരിക്കാൻ സഞ്ജു സംഗക്കാരയോട് ആംഗ്യം കാണിക്കുന്നതാണ് വീഡിയോയിലെ രസകരമായ കാര്യം. താൻ ആ ക്യാച്ചിനെ പറ്റി പറയാൻ മറന്നു പോയതാണ് എന്നായിരുന്നു സംഗക്കാരയുടെ മറുപടി. ഇതോടൊപ്പം ടീം അംഗങ്ങളുടെ പൊട്ടിച്ചിരിയും വീഡിയോയിൽ കാണാൻ സാധിക്കും.

എന്നിരുന്നാലും വളരെ മനോഹരമായ ക്യാച്ചാണ് സഞ്ജു മത്സരത്തിൽ സ്വന്തമാക്കിയത് എന്ന് സംഗക്കാര പറഞ്ഞു. “രാജസ്ഥാൻ ബോളന്മാരെ നന്നായി കൈകാര്യം ചെയ്യുന്നതിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ വിജയിച്ചിട്ടുണ്ട്. സഞ്ജു തെല്ലും ഭയമില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്തു.”- സംഗക്കാര പറഞ്ഞു. ഇതിനു ശേഷമായിരുന്നു സഞ്ജുവിന്റെ ആംഗ്യം.

മത്സരത്തിൽ വളരെ നിർണായകമായ പൃഥ്വി ഷായുടെ ക്യാച്ചാണ് സഞ്ജു അവിസ്മരണീയമായി സ്വന്തമാക്കിയത്. ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം നടന്നത്. ബോൾട്ടിന്റെ ബോൾ മുൻപിലേക്ക് കയറി ഡ്രൈവ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു പൃഥ്വി ഷാ. എന്നാൽ മൂവ് ചെയ്തുവന്ന പന്ത് ഷായുടെ ബാറ്റിന്റെ എഡ്ജിൽ ശേഷം ആദ്യ സ്ലിപ്പിലേക്ക് കുതിച്ചു. ശേഷം വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഫുൾ സ്ട്രച്ചിൽ ഡൈവ് ചെയ്ത് പന്ത് ഒറ്റക്കൈയിൽ പിടിക്കുകയായിരുന്നു.

Rate this post