ബിസിസിഐക്ക് സഞ്ജു സാംസണിന്റെ മറുപടി!! മലയാളികളെ അങ്ങനെയൊന്നും തളർത്താൻ സാധിക്കില്ല | Sanju Samson Fitness Videos Goes Viral
Sanju Samson Fitness Videos Goes Viral;ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടിയ ടീം ഇന്ത്യ, മാർച്ച് 17-ന് ഓസ്ട്രേലിയക്കെതിരെ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരക്കായി തയ്യാറെടുക്കുകയാണ്. അതേസമയം, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിക്കാൻ ആകും എന്ന മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസന്റെ അവസാന പ്രതീക്ഷക്കും അവസാനമായിരിക്കുന്നു. ഈ വർഷം ആദ്യം നടന്ന ശ്രീലങ്കക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു, കഠിനമായ പ്രയത്നത്തിനൊടുവിൽ അതിവേഗം ഫിറ്റ്നസ് വീണ്ടെടുത്തിരുന്നു.
ഇതോടെ, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിന് അവസരം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, പതിവ് പോലെ സെലക്ടർമാർ അദ്ദേഹത്തെ തഴയുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ ശ്രേയസ് അയ്യറിന് പരിക്ക് പറ്റിയതോടെ, വീണ്ടും സഞ്ജുവിന്റെ സാധ്യതകൾ ഉയർന്നു വന്നിരുന്നു. പരിക്കിനെ തുടർന്ന് ശ്രേയസ് അയ്യറിനെ ടീമിൽ നിന്ന് ഒഴിവാക്കിയതോടെ, സഞ്ജുവിനെ പരിഗണിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം കൂടിയ ബിസിസിഐ യോഗം, ശ്രേയസ് അയ്യർക്ക് പകരം മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്തേണ്ടതില്ല എന്ന് തീരുമാനം എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ സഞ്ജു തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. “ഫോക്കസ് എപ്പോഴും ഉള്ളിൽ ഉണ്ട്,” എന്ന തലക്കെട്ടോടെ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ആണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ, വിവിധ വേളകളിൽ ആയി സജു നടത്തിയ പരിശീലന സെഷനുകളുടെ വീഡിയോ സംയോജിപ്പിച്ചാണ് പങ്കുവെച്ചിരിക്കുന്നത്.
ഓസ്ട്രേലിയക്കെതിരെ കളിക്കാൻ അവസരം ലഭിക്കില്ല എന്ന് ഉറപ്പായതോടെ, ഇനി ഐപിഎല്ലിൽ ആയിരിക്കും സഞ്ജു കളിക്കുക. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ആയ സഞ്ജു സാംസണ്, ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആയാൽ, ഐപിഎൽ സീസണ് ശേഷം അദ്ദേഹത്തിന് ദേശീയ ടീമിലേക്ക് മടങ്ങിവരാൻ സാധിക്കും. ഋഷഭ് പന്ത് ദേശീയ ടീമിലേക്ക് മടങ്ങിയെത്താൻ ഇനിയും സമയം എടുക്കും എന്നതിനാൽ തന്നെ, സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.Sanju Samson Fitness Videos Goes Viral