സെലക്ടർസിന് മാസ്സ് മറുപടി!! ഫസ്റ്റ് ബോൾ സിക്സ് : ഇത് സഞ്ജു സ്റ്റൈൽ (വീഡിയോ )

ഐപിഎൽ 15-ാം പതിപ്പിന്റെ ക്വാളിഫയർ 1 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ തുടക്കമായി. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് ഓപ്പണർ യശാവി ജയിസ്വാളിന്റെ വിക്കറ്റ് അതിവേഗം നഷ്ടമായത് ഇന്നിംഗ്സിന്റെ തുടക്കത്തിൽതന്നെ തിരിച്ചടിയായി.

ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ യാഷ് ദയാലിന്റെ ബോളിന് നേരെ ഓഫ് സൈഡിലേക്ക് ഷോട്ട് എടുക്കാൻ ശ്രമിച്ച യശാവി ജയിസ്വാളിനെ വൃദ്ധിമാൻ സാഹ ക്യാച്ച് എടുക്കുകയായിരുന്നു. 8 ബോളിൽ 3 റൺസാണ് ജയിസ്വാളിന്റെ സമ്പാദ്യം. ആദ്യ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ മൂന്നാമനായി ക്യാപ്റ്റൻ സഞ്ജു സാംസൺ ക്രീസിലെത്തി.

പിന്നീട്, സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് തന്നെ പരിഗണിക്കാത്തതിലുള്ള കലിപ്പ് ഗുജറാത്ത് ടൈറ്റൻസ് ബൗളർമാർക്കെതിരെ തീർക്കുന്ന കാഴ്ചയാണ് കണ്ടത്. നേരിട്ട ആദ്യ പന്ത്‌ തന്നെ, യാഷ് ദയാലിനെ സിക്സ് പറത്തിയ സഞ്ജു രാജസ്ഥാൻ റോയൽസ്‌ ക്യാമ്പിനെ ആഹ്ലാദത്തിമിർപ്പിലാക്കി. സഞ്ജുവിന്റെ ഈ ഷോട്ട് സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയ സൗരവ് ഗാംഗുലി അടക്കം സന്തോഷം സൃഷ്ടിച്ചു

രാജസ്ഥാൻ റോയൽസ് ടീം :Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, Ravichandran Ashwin, Shimron Hetmyer, Riyan Parag, Trent Boult, Prasidh Krishna, Yuzvendra Chahal, Obed McCoy

ഗുജറാത്ത് ടീം :Wriddhiman Saha(w), Shubman Gill, Matthew Wade, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Yash Dayal, Alzarri Joseph, Mohammed Shami

Rate this post