ടോപ് സ്കോററായി സഞ്ജു സാംസൺ : ആധികാരിക ജയവുമായി ടീം ഇന്ത്യ

സിംബാബ്ക്കെതിരായ രണ്ടാം ഏകദിന മാച്ചിൽ മിന്നും ജയം സ്വന്തമാക്കി ഇന്ത്യൻ ടീം. അത്യന്തം നാടകീയത നിറഞ്ഞുനിന്ന മാച്ചിൽ 5 വിക്കെറ്റ് ജയമാണ് ടീം ഇന്ത്യ കരസ്ഥമാക്കിയത്. ഇതോടെ ഒന്നാം ഏകദിന പരമ്പര ജയത്തിന് പിന്നാലെ ഈ മാച്ചും ഏകദിന പരമ്പരയും ടീം ഇന്ത്യക്ക് സ്വന്തമായി

ടോസ് നേടി എതിരാളികളെ ബാറ്റിങ് അയച്ച ഇന്ത്യൻ ടീം സിംബാബ്യെ വെറും 161 റൺസിൽ 38.1 ഓവറിൽ എറിഞ്ഞട്ടപോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീം വിജയലക്ഷ്യം 25.4 ഓവറിൽ 5 വിക്കറ്റുകൾ നഷ്ടത്തിൽ മറികടന്നു. മലയാളി താരമായ സഞ്ജു സാംസനാണ് ഇന്നിങ്സിലെ ടോപ് സ്കോറർ. തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി ഒരുവേള സമ്മർദ്ദം നേരിട്ട് ഇന്ത്യക്ക് കരുത്തായി മാറിയത് സഞ്ജു സാംസൺ വെടിക്കെട്ട് ഇന്നിങ്സ് തന്നെ.

വെറും 39 ബോളിൽ മൂന്ന് ഫോറും 4 സിക്സ് അടക്കമാണ് സഞ്ജു സാംസൺ 43 റൺസുമായി പുറത്താകാതെ നിന്നത്. ഇന്ത്യക്കായി ലോകേഷ് രാഹുൽ ഓപ്പൺർ റോളിൽ എത്തിയെങ്കിലും താരം 1 റൺസിൽ പുറത്തായി എങ്കിലും ഗിൽ (33 റൺസ്‌ ), ശിഖർ ധവാൻ(33 റൺസ്‌ ) എന്നിവർ തിളങ്ങി. സിക്സ് അടിച്ചു ഇന്ത്യൻ ജയം പൂർത്തിയാക്കിയ സഞ്ജു സാംസൺ കയ്യടികൾ നേടി.

Rate this post