രണ്ട് സിക്സ് ദെ ഔട്ട്‌!! വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ

സിംബാബ്വെക്ക് എതിരായ മൂന്നാം ഏകദിന മാച്ചിൽ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്നത് മലയാളി താരമായ സഞ്ജു വി സാംസൺ പ്രകടനം കാണാൻ തന്നെയാണ്.നേരത്തെ രണ്ടാം മത്സരത്തിൽ മികച്ച വെടികെട്ട് ബാറ്റിംഗുമായി ഇന്ത്യൻ ടീമിനെ ജയത്തിലേക്ക് വരെ എത്തിച്ച സഞ്ജുവിന് പക്ഷേ ഇന്നത്തെ മത്സരത്തിൽ ശ്രദ്ധേയ മികവിലേക്ക് എത്താനായില്ല. വെറും 15 റൺസ്‌ നേടിയാണ് സഞ്ജു മടങ്ങിയത്.

കഴിഞ്ഞ മാച്ചിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം അടക്കം നേടിയ ആത്മവിശ്വാസത്തിൽ എത്തിയ സഞ്ജു സാംസൺ പക്ഷേ ഇത്തവണ ഒരു വമ്പൻ ഒരു ഷോട്ടിനായി ശ്രമിച്ചാണ് പുറത്തായത്.സഞ്ജു സാംസൺ രണ്ട് തുടർ സിക്സുകളുമായി തിളങ്ങി എങ്കിലും ശേഷം എറിഞ്ഞ ബോളിൽ ഈസി ക്യാച്ച് നൽകി സഞ്ജു സാംസൺ മടങ്ങി. സഞ്ജുവിന്റെ ഈ ഒരു അമിതാ ആവേശം ഒരുവേള ഇന്ത്യൻ ക്യാമ്പിൽ അടക്കം ഷോക്കായി മാറി.

വെറും 13 പന്തുകളിൽ രണ്ട് സിക്സ് അടക്കം സഞ്ജു സാംസൺ 15 റൺസ്‌ നേടി എങ്കിലും താരം വിക്കെറ്റ് നഷ്ടമാക്കി. വിരാട് കോഹ്ലി അടക്കം സീനിയർ താരങ്ങൾ ഉടനെ സ്‌ക്വാഡിൽ തിരികെ എത്തുമ്പോൾ സഞ്ജുവിൽ നിന്നും ആരാധകർ അടക്കം പ്രതീക്ഷിക്കുന്നത് തുടർച്ചയായ മികച്ച ബാറ്റിങ് ഇന്നിങ്സുകൾ തന്നെ.