കളിയാക്കിയവർക്ക് ഓടിഒളിക്കാം :സൂപ്പർ താരവുമായി സഞ്ജു എത്തുകയാണ്

ഐപിഎൽ 2022 സീസണോടെ ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ടീമിന്റെ 13 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. 2008-ലെ ഐപിഎൽ ഉദ്ഘാടന ചാമ്പ്യൻമാർ, ഈ സീസണിൽ സാംസണെ കൂടാതെ ജോസ് ബട്ട്‌ലർ, ദേവദത്ത് പടിക്കൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ തുടങ്ങിയ ചില വമ്പൻ താരങ്ങളെ ഉൾപ്പെടുത്തി ഒരു തകർപ്പൻ സ്‌ക്വാഡ് സൃഷ്ടിച്ചിട്ടുണ്ട്.

ഒരു യൂണിറ്റ് എന്ന നിലയിൽ എല്ലാവരും വേഗത്തിൽ ഒത്തുചേരുന്നത് ലക്ഷ്യം നേടുന്നതിൽ പ്രധാനമാണെന്ന് സഞ്ജു പറഞ്ഞു. “എത്രയും വേഗം ഒത്തുചേരുക എന്നതാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധ. ഇത്തവണ ഞങ്ങൾക്ക് വ്യത്യസ്തമായ ഒരു ടീമുണ്ട്, ടീമിൽ കുറച്ച് പുതിയ അംഗങ്ങൾ ഉണ്ട്, അതിനാൽ എല്ലാവരും ഒരുമിച്ച് നിന്ന് പരസ്പരം ടീമംഗങ്ങളെ മനസ്സിലാക്കേണ്ടത് പ്രധാനമാണ്,” സൺറൈസേഴ്‌സിനെതിരായ RR-ന്റെ IPL ഓപ്പണിങ്ങിന് മുന്നോടിയായി സഞ്ജു പറഞ്ഞു.”ഞങ്ങളുടെ ടീമിൽ ഞങ്ങൾക്ക് ധാരാളം ഇന്ത്യൻ, അന്തർദേശീയ ശക്തികളുണ്ട്. ഇത് വളരെ നീണ്ട ടൂർണമെന്റാണ്. എല്ലാ കളിക്കാരുടെയും മാനസികാവസ്ഥയും ഫിറ്റ്നസും ഫോമും ഞങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. പക്ഷേ ഞങ്ങൾക്ക് ചുറ്റും കളിക്കാൻ മതിയായ ഓപ്ഷനുകൾ ഉണ്ട്,” തിങ്കളാഴ്ച ഒരു വെർച്വൽ പത്രസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.

ടീമിൽ മികച്ച ഓപ്പണർമാരുണ്ട് എന്ന് പറഞ്ഞ സഞ്ജു, ഫിനിഷറുടെ റോളിലേക്കും തങ്ങൾ ഒരാളെ കണ്ടുവെച്ചിട്ടുണ്ട് എന്ന് പറഞ്ഞു. “റിയാൻ പരാഗ്, അവന് ഡെത്ത് ഓവറിൽ ഞങ്ങൾ ഒരു സ്ഥാനം കണ്ടുവെച്ചിട്ടുണ്ട്,” സഞ്ജു പറഞ്ഞു.അടുത്തിടെ രാജസ്ഥാൻ റോയൽസ് ടീമിന്റെ ബൗളിംഗ് കോച്ചായി ജോയിൻ ചെയ്ത ശ്രീലങ്കൻ പേസ് ഇതിഹാസം ലസിത് മലിംഗ തന്റെ ജോലി കൂടുതൽ എളുപ്പമാക്കുന്നുവെന്നും സഞ്ജു പറഞ്ഞു. “ഞങ്ങൾ കണ്ടു വളർന്ന ലസിത്, കുമാർ സംഗക്കാര എന്നിവരൊക്കെയാണ് ഞങ്ങൾക്കൊപ്പം ഉള്ളത്.

അവർ ഇപ്പോൾ ഞങ്ങളെപ്പോലുള്ള യുവാക്കൾക്ക് അവരുടെ പരിചയസമ്പത്ത് പകർന്നുതരാൻ സഹായിക്കുകയാണ്. ലസിത് ബൗളിംഗ് വളരെ ലളിതവും എളുപ്പവുമാക്കുന്നു, ഒപ്പം ടീമിലെ ഓരോ ബൗളർക്കും ഇത് വളരെയധികം വ്യക്തത നൽകുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം തീർച്ചയായും എനിക്ക് ഒരുപാട് കാര്യങ്ങൾ എളുപ്പമാക്കുന്നു,” സഞ്ജു പറഞ്ഞു