വീണ്ടും നാണംകെട്ട തോൽവി 😱കാരണങ്ങൾ നിരത്തി സഞ്ജു സാംസൺ

ഐപിൽ പതിനഞ്ചാം സീസണിലെ തുടർച്ചയായ രണ്ടാമത്തെ തോൽവി വഴങ്ങി സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. തുടർച്ചയായി 5 തോൽവികൾക്ക് പിന്നാലെ കളിക്കാൻ എത്തിയ കൊൽക്കത്ത ടീം രാജസ്ഥാൻ എതിരായ ജയത്തോടെ വീണ്ടും പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ റോയൽസ് ടീം 5 വിക്കറ്റുകൾ നഷ്ടത്തിൽ 152 റൺസ്‌ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ അവസാന ഓവറിലാണ് കൊൽക്കത്ത ടീം ജയത്തിലേക്ക് എത്തിയത്. മറുപടി ബാറ്റിങ്ങിൽ ശ്രേയസ് അയ്യർ (34 റൺസ്‌ ), നിതീഷ് റാണ (48 റൺസ്‌ ),റിങ്കു സിംഗ് (42 റൺസ്‌ ) എന്നിവർ പ്രകടനമാണ് രാജസ്ഥാൻ തോൽവി എളുപ്പമാക്കിയത്.നേരത്തെ നായകനായ സഞ്ജു വി സാംസൺ 54 റൺസ്‌ പ്രകടനമാണ് രാജസ്ഥാൻ ടോട്ടലിൽ ശ്രദ്ധേയമായത്. പ്രതീക്ഷിച്ച രീതിയിൽ മിഡിൽ ഓർഡറിൽ അടക്കം സ്കോറിംഗ് വേഗം ഉയർത്താൻ കഴിയാതെ പോയത് രാജസ്ഥാൻ റോയൽസ് ടീമിന് കനത്ത തിരിച്ചടിയായി മാറി.

എന്നാൽ മത്സരശേഷം ഈ തോൽവിക്കുള്ള കാരണം രാജസ്ഥാൻ നായകനായ സഞ്ജു സാംസൺ വെളിപ്പെടുത്തി. “വിക്കെറ്റ് അൽപ്പം സ്ലോ ആയിരുന്നു. എങ്കിലും അവരുടെ ബൗളിംഗ് വളരെ മികച്ചത് തന്നെ.ഞങ്ങൾ ബാറ്റിങ് സമയം അവസാനം കുറച്ച് ബൗണ്ടറികൾ കൂടി നേടാൻ സാധിക്കണമായിരുന്നു.വിക്കറ്റ് അൽപ്പം സ്ലോ എങ്കിലും ഞങ്ങൾ ഒരുവേള 13-25 റൺസ്‌ കുറവാണ് നേടിയത് ” സഞ്ജു അഭിപ്രായം വിശദമാക്കി.

അതേസമയം രാജസ്ഥാൻ ടീമിന് പക്ഷേ ലഭിച്ചത് സീസണിലെ തന്നെ മോശം തുടക്കവും. തുടക്കത്തിൽ തന്നെ വിശ്വസ്ത ഓപ്പണർ പടിക്കൽ വിക്കെറ്റ് നഷ്ടമായ ടീമിന് രക്ഷകനായി മാറിയത് നായകൻ സഞ്ജു സാംസൺ അർദ്ധ സെഞ്ച്വറി പ്രകടനം തന്നെ. .49 ബോളിൽ 7 ഫോറും ഒരു സിക്സ് അടക്കം 54 റൺസ്‌ അടിച്ച സഞ്ജു സാംസൺ ടീം ടോട്ടലിൽ വളരെ നിർണായകമായ ഇന്നിങ്സ് കാചവെച്ചു.