സഞ്ജുവിനെ വീഴ്ത്താൻ കുഞ്ഞ് ബട്ട്ലർ😱സഞ്ജുവിനെതിരെ ബോൾ ചെയ്ത് കുഞ്ഞ് ബറ്റ്ലർ ; വീഡിയോ

ഐപിഎൽ പതിനഞ്ചാം പതിപ്പിൽ പ്ലേയ് ഓഫ് ബർത്ത് ഏറെക്കുറെ ഉറപ്പിച്ച ടീമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ്. പ്രഥമ ഐപിഎൽ സീസൺ ജേതാക്കളായ രാജസ്ഥാൻ റോയൽസ്, ഐപിഎൽ താരലേലം മുതൽ ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ശ്രദ്ധാകേന്ദ്രമായ ഫ്രാഞ്ചൈസി ആണ്. 13 വർഷത്തിനു ശേഷം ഒരു കിരീടം ലക്ഷ്യമിടുന്ന റോയൽസ്, ഒരുപിടി കഴിവുറ്റ താരങ്ങളെ ടീമിൽ എത്തിച്ച് മികച്ച പ്രകടനമാണ് ഈ സീസണിൽ കാഴ്ചവച്ചത്.

മൈതാനത്തെ ആവേശത്തിനും പോരാട്ടവീര്യത്തിനും ഉപരി ഡ്രസിങ് റൂമിലെ ടീം അംഗങ്ങൾ തമ്മിലുള്ള സന്തോഷത്തിലും സൗഹൃദത്തിലും രാജസ്ഥാൻ ഒന്നാമതായി നിൽക്കും. കുമാര സംഗക്കാര ഉൾപ്പെടെയുള്ള മാനേജ്മെന്റ് സ്റ്റാഫുകളും കളിക്കാരും മികച്ച സൗഹൃദത്തിലാണ് എന്ന് തെളിയിക്കുന്ന നിരവധി വീഡിയോകൾ രാജസ്ഥാൻ റോയൽസ് തന്നെ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്.

കളിക്കാർ തമ്മിലുള്ള വ്യക്തിബന്ധവും മാനസിക അടുപ്പവും ക്രിക്കറ്റിൽ ഏറെ പ്രാധാന്യം ആണ് എന്നിരിക്കെ രാജസ്ഥാൻ ടീമിൽ അതും വേണ്ടുവോളം ഉണ്ട് എന്ന് തന്നെ പറയാം. ഇത്തരത്തിലുള്ള ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് പങ്കുവെച്ചത്. പരിശീലനത്തിന് മൈതാനത്തേക്ക് ഇറങ്ങുന്ന സഞ്ജു സാംസൺ സഹതാരം ജോസ് ബറ്റ്ലറുടെ മകൾ 3 വയസ്സുകാരി ജോർജിയ റോസിനെ കാണാൻ ഇടയായ നിമിഷമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

ഗിഗി എന്ന് വിളിച്ച് കുഞ്ഞിനോട് സഞ്ജു ബൗൾ ചെയ്യാൻ ആവശ്യപ്പെടുന്നതും, തുടർന്ന് കുഞ്ഞ് ഗിഗി സഞ്ജുവിന് ബൗൾ ചെയ്യുന്നതും വീഡിയോയിൽ കാണാം. പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന വീഡിയോക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ജോസ് ബറ്റ്ലർ – ലൂസി വെബ്ബർ ദമ്പതികളുടെ മൂത്ത മകളാണ് ജോർജിയ റോസ്‌ എന്ന ഗിഗി.

Rate this post