‘ഹോപിന് ലോഡുകണക്കിന് സമ്മാനങ്ങളുമായി സഞ്ജു അങ്കിളും ചാരു ആന്റിയും വീട്ടിലെത്തി’- സന്തോഷം പങ്കുവെച്ച് ബേസില്‍.. |Sanju Samson & Charulatha Visit Hope Elizabath Basil

എറണാംകുളം : പ്രമുഖ നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കഴിഞ്ഞ ദിവസമാണ് പെണ്‍കുഞ്ഞ് പിറന്നത്. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. കുഞ്ഞിന് ഇവർ പേര് നൽകിയിരിക്കുന്നത് ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ബേസിലിന്റെ പ്രിയ സുഹൃത്ത് താരത്തിന്റെ കുഞ്ഞു മകൾക്ക് കൈനിറയെ സമ്മാനങ്ങളുമായി എത്തിയ ചിത്രങ്ങൾ ആണ്.ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും ആണ്

ബേസിലിന്റെ കുഞ്ഞിന് സമ്മാനങ്ങളുമായി എത്തിയത്. ഒട്ടേറെ സമ്മാനങ്ങളുമായി ഇരുവരും കുഞ്ഞിനെ കാണാനെത്തിയ വിവരം ബേസിൽ തന്നെയാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്. സഞ്ജു, ചാരുലത എന്നിവർക്കൊപ്പം എലിസബത്തിനും മകൾ ഹോപ്പിനും കൂടാതെ മറ്റു കുടുംബാംഗങ്ങൾക്കും ഒപ്പം പകർത്തിയ സെൽഫി സഹിതമാണ് ഇവരുടെ സന്ദർശന വാർത്ത ബേസിൽ ഇപ്പോൾ പങ്കുവച്ചത്.സഞ്ജു അങ്കിൾ ആൻഡ്‌ ചാരു ആന്റി മെയ്ഡ് എ ലാവ്‌ലി വിസിറ്റ് അറ്റ്

ഹോം വിത്ത്‌ ട്രക്ക് ലോഡ്സ് ഓഫ് ഗിഫ്റ്റ് – എന്നാണ് ഇരുവരെയും ടാഗ് ചെയ്ത് ബേസിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്. ബേസിലിന്റെ കുഞ്ഞിന്റെ പിറവിയിൽ നിറഞ്ഞ സന്തോഷമറിയിച്ച് ‘സഞ്‌ച’ എന്ന പേരിൽ ഇരുവരും മുൻപ് അയച്ച ഒരു കാർഡും ഈ സെൽഫിക്കൊപ്പം ബേസിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.താരത്തിന് മകൾ പിറന്ന കാര്യം കഴിഞ്ഞ ദിവസമാണ് ബേസിൽ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. ഇത് വലിയ ശ്രദ്ധ നേടിയിരുന്നു. തന്റെ കുഞ്ഞിനും ഭാര്യ എലിസബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ഈ

സന്തോഷ വാർത്ത അറിയിച്ചത്. 2017 ൽ ആയിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. എലിസബത്ത് കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ്. നടനും സംവിധായകനുമായ ബേസില്‍ ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ടയെർഡ് അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ്.

Rate this post