ആരെയും പേടിയില്ല ആരെയും സിക്സ് അടിക്കും 😱വെടിക്കെട്ടുമായി സഞ്ജു സാംസൺ

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ പുരോഗമിക്കുന്ന ഐപിഎൽ ക്വാളിഫയർ 1 ൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റൺമഴപ്പെയ്യിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ യശാവി ജയിസ്വാളിന്റെ (3) വിക്കറ്റ് നഷ്ടമായി.

തുടർന്ന്, മൂന്നാം നമ്പറിൽ ക്രീസിലെത്തിയ സഞ്ജു സാംസൺ, ആദ്യ ബോളിൽ തന്നെ യാഷ് ദയാലിനെതിരെ സിക്സ് അടിച്ചാണ് തന്റെ ഇന്നിംഗ്സിന് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഷമിക്കെതിരെ തുടർച്ചയായി രണ്ട് ബൗണ്ടറി കണ്ടെത്തിയ സഞ്ജു, അതിനുശേഷമുള്ള ഇന്നിംഗ്സിന്റെ ആറാം ഓവറിൽ അൽസാരി ജോസഫിനെ രണ്ട് തവണ ബൗണ്ടറിക്ക് മുകളിലൂടെ സ്റ്റേഡിയത്തിലേക്ക് പറത്തി.

പവർ പ്ലേയുടെ അവസാന ഓവറുകളിൽ സഞ്ജു സാംസൺ കൊടുങ്കാറ്റായി ആഞ്ഞു വീശിയതോടെ, രാജസ്ഥാൻ റോയൽസ് സ്കോർബോർഡിൽ അധിവേഗം റൺസ് ഉയർത്തി. എന്നാൽ, പവർ പ്ലേക്ക് ശേഷം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ, ബൗളിംഗ് ആക്രമണം സ്പിന്നർമാരെ ഏൽപ്പിച്ചതോടെ രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് ആക്രമണ ശമിച്ചു. റാഷിദ് ഖാനും സായ് കിഷോറും ബൗളിംഗ് ആക്രമണം ഏറ്റെടുത്തതോടെ സഞ്ജു സാംസണും കൂടുതൽ ഡിഫൻസിലേക്ക് വലിഞ്ഞു.

ഒടുവിൽ 10-ാം ഓവറിലെ അഞ്ചാം ബോളിൽ, സായ് കിഷോറിന്റെ സ്റ്റോക്ക് ബോൾ ഉയർത്തി അടിക്കാൻ ശ്രമിച്ച സഞ്ജുവിനെ ലോങ്ങ്‌ ഓണിൽ അൽസാരി ജോസഫ് പിടികൂടി. 26 പന്തിൽ 5 ഫോറും 3 സിക്സും സഹിതം 180.77 സ്ട്രൈക്ക് റേറ്റോടെ 47 റൺസാണ് സഞ്ജു നേടിയത്. ഈ ഇന്നിംഗ്സോടെ ടൂർണ്ണമെന്റിൽ സഞ്ജു സാംസൺ 400 റൺസ് കണ്ടെത്തി. 15 ഇന്നിംഗ്സുകളിൽ 421 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.

Rate this post