ബട്ട്ലർ ക്ലാസ്സിനൊപ്പം സഞ്ജു മാസ്സ്!! മുന്നിൽ നിന്നും പട നയിച്ചു മലയാളി പയ്യൻ | Sanju Samson Batting

Sanju Samson Batting:സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരു മികച്ച തിരിച്ചുവരവ് നടത്തി സഞ്ജു സാംസൺ. മത്സരത്തിൽ ഒരു തകർപ്പൻ ഇന്നിങ്സാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്. മത്സരത്തിൽ ജയസ്വാളിന്റെ വിക്കറ്റ് നഷ്ടമായ ശേഷമായിരുന്നു സഞ്ജു സാംസൺ ക്രീസിലേത്തിയത്. ക്രീസിലെത്തി ആദ്യ പന്ത് മുതൽ അടിച്ചു തകർക്കാൻ തന്നെയാണ് സഞ്ജു ശ്രമിച്ചത്. ആറാം ഓവറിൽ നടരാജനെ ബൗണ്ടറി കടത്തിയായിരുന്നു സഞ്ജു തന്റെ സംഹാരം ആരംഭിച്ചത്. പിന്നീട് സഞ്ജുവിന്റെ ബാറ്റിൽ നിന്നും തീതുപ്പുന്ന ഷോട്ടുകൾ പിറന്നു.

ഇന്നിംഗ്സിലെ ഒമ്പതാം ഓവറിൽ മാർകണ്ടയെ തുടർച്ചയായി രണ്ടു പന്തുകളിൽ സിക്സർ പായിച്ച് സഞ്ജു തന്റെ വീര്യം കാട്ടുകയുണ്ടായി. പിന്നീട് ജോസ് ബട്ലറും സഞ്ജുവും ചേർന്ന് ഹൈദരാബാദ് ബോളർമാരെ പഞ്ഞിക്കിടുന്ന കാഴ്ച തന്നെയാണ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ 33 പന്തുകളിലായിരുന്നു സഞ്ജു സാംസൺ തന്റെ അർദ്ധസെഞ്ച്വറി പൂർത്തീകരിച്ചത്. മാത്രമല്ല മൂന്നാം വിക്കറ്റിൽ ജോസ് ബട്ലറുമൊത്ത് 138 റൺസിന്റെ കൂട്ടുകെട്ടും സഞ്ജു മത്സരത്തിൽ കെട്ടിപ്പടുക്കുകയുണ്ടായി. ഇത് രാജസ്ഥാന്റെ സ്കോർ ഉയർത്താൻ വലിയ കാരണമായി മാറി.

അവസാന ഓവറുകളിൽ സഞ്ജു സാംസന്റെ ഒരു നിറഞ്ഞാട്ടം തന്നെയാണ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ 38 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 66 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. മത്സരത്തിൽ ജോസ് ബട്ലർ 59 പന്തുകളിൽ 95 റൺസ് നേടി ഇന്നിംഗ്സിൽ 10 ബൗണ്ടറികളും നാല് സിക്സറുകളുമാണ് ഉൾപ്പെട്ടത്.എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകുന്ന ഇന്നിംഗ്സ് തന്നെയാണ് ഹൈദരാബാദിനെതിരെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും അസ്ഥിരത തുടർന്നതിനാൽ തന്നെ ഒരുപാട് വിമർശനങ്ങൾക്ക് സഞ്ജു ഇരയായിരുന്നു.

ജയ്പൂരിലെ സവായി മാൻ സിഗ് സ്റ്റേഡിയത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലേതിന് വിപരീതമായി ആക്രമിച്ചു തന്നെയാണ് രാജസ്ഥാന്റെ ഓപ്പണർമാർ തുടങ്ങിയത്. ആദ്യ ഓവറുകളിൽ ജെയിസ്വാൾ അടിച്ചുതകർത്തപ്പോൾ ബട്ലർ അല്പം പിന്നിലേക്ക് മാഞ്ഞു. ജയസ്വാൾ 18 പന്തുകളിൽ അഞ്ചു ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 35 റൺസ് ആണ് നേടിയത്. എന്നാൽ ജെയ്‌സ്വാളിന് ശേഷമെത്തിയ സഞ്ജുവും അടിച്ചു തകർക്കുകയുണ്ടായി. ഈ സമയത്ത് ജോസ് ബട്ലർ തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെ എത്തുകയായിരുന്നു.

Rate this post