സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ( 7 വിക്കറ്റിന്റെ ജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗ് 2022 ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു.158 എന്ന ലക്ഷ്യം പിന്തുടർന്ന റോയൽസ് ബട്ട്ലറുടെ തകർപ്പൻ സെഞ്ചുറിയിൽ വിജയം നേടി.നിലവിലെ സീസണിൽ ഫോമിലുള്ള ബട്ട്‌ലർ 60 പന്തിൽ 106 റൺസുമായി പുറത്താകാതെ നിന്നു. 10 ബൗണ്ടറികളും 6 സിക്‌സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
ആദ്യ വിക്കറ്റിൽ യശസ്വി ജയ്‌സ്വാളിനൊപ്പം 5.1 ഓവറിൽ 61 റൺസ് കൂട്ടിച്ചേർത്ത ശേഷം, സഞ്ജു സാംസണുമായി (21 പന്തിൽ 23) ബട്‌ലർ കൂട്ടുകെട്ടുണ്ടാക്കി.ഒരു ഘട്ടത്തിൽ, ഇരുവരും വിജയം പൂർത്തിയാക്കുമെന്ന് തോന്നിയെങ്കിലും വനിന്ദു ഹസരംഗയുടെ പന്തിൽ സാംസൺ പുറത്തായി. മത്സരത്തിന് ശേഷം ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ സാംസണിന്റെ പുറത്താകലിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയും ഇത് അദ്ദേഹത്തിന്റെ അനാവശ്യ ഷോട്ടാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

മല്‍സരത്തില്‍ സഞ്ജു സാംസണ്‍ മനോഹരമായ ചില ഷോട്ടുകള്‍ കളിച്ചിരുന്നു. പക്ഷെ വനിന്ദു ഹസരംഗയുടെ ഓവറില്‍ അവന്‍ പുറത്തായ രീതി ശരിയായില്ല. എനിക്കു തെറ്റു പറ്റിയിട്ടില്ലെങ്കില്‍ ആറാം തവണയാണ് സഞ്ജുവിനെ ഹസരംഗ പുറത്താക്കിയത്. അതൊരു അനാവശ്യ ഷോട്ടായിരുന്നു. അവനു അത് ഒഴിവാക്കാമായിരുന്നു. സഞ്ജു ഈ ഷോട്ടിനു ശ്രമിച്ചില്ലായിരുന്നെങ്കില്‍ മല്‍സരം കുറേക്കൂടി നേരത്തേ അവസാനിച്ചിട്ടുണ്ടാവുമെന്നും മാസ്റ്റർ ബ്ലാസ്റ്റർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഈ സീസണില്‍ ഇതുവരെ കളിച്ച മിക്ക ഇന്നിങ്‌സുകളിലും സഞ്ജു സാംസണ്‍ ബാറ്റിങില്‍ മികച്ച ഫോമിലാണ് കാണപ്പെട്ടത്. ഭൂരിഭാഗം മല്‍സരങ്ങളിലും നല്ല തുടക്കം കിട്ടിയ ശേഷമായിരുന്നു അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഈ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 444 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇതില്‍ രണ്ടു ഫിഫ്റ്റികള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. 147.50 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റ് സഞ്ജുവിനുണ്ടെന്നതാണ് ശ്രദ്ധേയം.