കവർ ഡ്രൈവ് മാന്ത്രിക്കാനായി സഞ്ജു 😍ഹേറ്റേഴ്‌സിന് മാസ്സ് മറുപടി നൽകി സഞ്ജു ഇന്നിംഗ്സ്

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന വീറും വാശിയും നിറഞ്ഞ രാജസ്ഥാൻ റോയൽസ്‌ – ലഖ്നൗ സൂപ്പർ ജിയന്റ്സ് മത്സരത്തിൽ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കം. പ്ലേഓഫ് ബർത്ത് ഉറപ്പിക്കാൻ ഇരു ടീമുകളും കച്ചക്കെട്ടി ഇറങ്ങിയ മത്സരത്തിൽ റോയൽസ് ക്യാപ്റ്റൻ ടീമിന്റെ ബാറ്റിംഗ് ഉത്തരവാദിത്തം ഏറ്റെടുത്ത് ടോപ് ഓർഡറിൽ മികച്ച പ്രകടനം പുറത്തെടുത്തത് ശ്രദ്ധേയമായി.

എന്നിരുന്നാലും, ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ സ്റ്റാർ ഓപ്പണിംഗ് ബാറ്റർ ജോസ് ബറ്റ്ലർ പുറത്തായത് റോയൽസിന് നിരാശ സമ്മാനിച്ചു. ഇന്നിംഗ്സിന്റെ 3-ാം ഓവറിൽ ആവേശ് ഖാൻ ക്ലീൻ ബൗൾഡ് ചെയ്താണ് ഓറഞ്ച് ക്യാപ് പട്ടികയിൽ ഒന്നാമനായ ഇംഗ്ലീഷ് ബാറ്ററെ കൂടാരം കയറ്റിയത്. പുറത്താകുമ്പോൾ, 6 ബോളിൽ 2 റൺസാണ് ബറ്റ്ലറുടെ സമ്പാദ്യം.

എന്നാൽ, ബറ്റ്ലർ പവലിയനിൽ തിരിച്ചെത്തിയതിന് പിന്നാലെ, ബാറ്റിംഗ് ഓർഡറിൽ മൂന്നാമനായി നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി. മാത്രമല്ല, ഓപ്പണർ യശസ്വി ജെയ്‌സ്വാളിനൊപ്പം രണ്ടാം വിക്കറ്റിൽ മികച്ചൊരു ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയും ചെയ്തു. 24 പന്തിൽ 6 ഫോർ ഉൾപ്പടെ 133.33 സ്ട്രൈക്ക് റേറ്റിൽ 32 റൺസാണ് സഞ്ജു നേടിയത്. ഇതോടെ, ടീമിന്റെ ടോപ് ഓർഡറിൽ ഇറങ്ങി സഞ്ജു റോയൽസിന്റെ ബാറ്റിംഗ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല എന്ന മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ ഉൾപ്പടെയുള്ളവരുടെ വിമർശനങ്ങൾക്കാണ് സഞ്ജു മറുപടി നക്കിയിരിക്കുന്നത്.

രണ്ടാം വിക്കറ്റിൽ 64 റൺസ് കെട്ടിപ്പടുത്ത കൂട്ടുകെട്ട് സഞ്ജുവിനെ പുറത്താക്കി എൽഎസ്ജി ഓൾറൗണ്ടർ ജേസൺ ഹോൾഡർ ആണ് തകർത്തത്. ഹോൾഡറുടെ ലെങ്ത് ബോൾ ഉയർത്തി അടിക്കാൻ ശ്രമിച്ച സഞ്ജുവിനെ ഡീപ് കവറിൽ ദീപക് ഹൂഡ ക്യാച്ച് എടുക്കുകയായിരുന്നു.

Rate this post