ഇത്തവണ രാജസ്ഥാനെ ജയിപ്പിക്കുക സഞ്ജുവല്ല 😱😱സൂപ്പർ താരത്തെ പ്രവചിച്ച് മുൻ ഇന്ത്യൻ ഓപ്പണർ

ടീമിൽ വമ്പൻ അഴിച്ചുപണികൾ നടത്തി പൂർണ്ണ സന്നാഹത്തോടെയാണ്‌ പ്രഥമ ഐപിഎൽ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസ് രണ്ടാം കിരീടം ലക്ഷ്യമിട്ട് ഐപിഎൽ 15-ാം പതിപ്പിനിറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും കഴിവുതെളിയിച്ച ഒരുപിടി യുവതാരങ്ങളെയും, പരിചയസമ്പന്നരായ താരങ്ങളെയും കോർത്തിണക്കി, മലയാളി താരം സഞ്ജു സാംസന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ഇറങ്ങാൻ തയ്യാറെടുക്കുമ്പോൾ വലിയ ആവേഷത്തിലാണ് രാജസ്ഥാൻ ആരാധകർ.

ഇപ്പോഴിതാ, ഐപിഎൽ 2022-ൽ രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ ആരായിരിക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. പലരും കരുതുന്നത് പോലെ അത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും രാജസ്ഥാൻ ക്യാപ്റ്റനുമായ സഞ്ജു സാംസൺ ആയിരിക്കില്ല എന്നും, അത് മുൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരമായിരുന്ന ദേവദത്ത് പടിക്കലായിരിക്കുമെന്നുമാണ് ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്. 7.75 കോടി രൂപയ്ക്കാണ് ഐപിഎൽ 2022 മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് ദേവദത്ത് പടിക്കലിനെ സ്വന്തമാക്കിയത്.

തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കവേ, ഐപിഎൽ 2022 സീസൺ അവസാനിക്കുമ്പോൾ പടിക്കൽ രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ ആവുമെന്നും, രാജസ്ഥാൻ ഇത്തവണ പ്ലേ ഓഫിലേക്ക് യോഗ്യത നേടുമെന്നും മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര പറഞ്ഞു. ബട്ട്‌ലർ ഓപ്പണർ ആവാനുള്ള സാധ്യത വളരെ ഉയർന്നതാണെങ്കിലും, തന്റെ നികമനം മറ്റൊന്നാണെന്നും ആകാശ് ചോപ്ര വെളിപ്പെടുത്തുന്നു.

“ഈ സീസണിൽ രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായിരിക്കും ദേവദത്ത് പടിക്കൽ. യശസ്വി ജയ്‌സ്വാളിനൊപ്പം അദ്ദേഹം ഓപ്പൺ ചെയ്യുമെന്ന് ഞാൻ കരുതുന്നു. ഇത് ഒരു വിദൂര പ്രവചനം ആണ്, കാരണം, ബട്ട്‌ലർ ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ സാധ്യത ഏറെയാണ്‌. എങ്കിലും ഏറ്റവും കൂടുതൽ റൺസ് സ്‌കോർ ചെയ്യുന്ന രാജസ്ഥാൻ ബാറ്റർ പടിക്കൽ ആയിരിക്കുമെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. ടീമുകൾക്ക് ആദ്യ നാലിൽ ഇടം നേടുന്നത് ഇത്തവണ വളരെ ബുദ്ധിമുട്ടാണ്, പക്ഷേ അവിടെയെത്താൻ ആവശ്യമായതെല്ലാം രാജസ്ഥാന്റെ കൈവശമുണ്ട്,” ആകാശ് ചോപ്ര പറഞ്ഞു.