ജ്രൂവൽ ദി സിക്സ് ഹീറോ 😳ലാസ്റ്റ് ഓവറിൽ ജയിച്ചു കയറി സഞ്ജുവും ടീമും!!പോയിന്റ് ടേബിളിൽ ട്വിസ്റ്റ്‌

പഞ്ചാബിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് വിജയം. നിർണായകമായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിൽ 18.3 ഓവറുകളിൽ വിജയിച്ചാൽ മാത്രമേ രാജസ്ഥാന് വലിയ പ്ലേയോഫ് സാധ്യതകൾ നിലനിർത്താൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ മത്സരത്തിൽ ആ മാർജിനിൽ വിജയിക്കാൻ രാജസ്ഥാന് സാധിച്ചില്ല. ഈ സാഹചര്യത്തിൽ രാജസ്ഥാൻ 2023ലെ പ്ലേയോഫിൽ നിന്ന് ഏകദേശം പുറത്തായിട്ടുണ്ട്. ഇനി രാജസ്ഥാനിലെ പ്ലെയോഫ് പ്രവേശനം ബാംഗ്ലൂരിന്റെയും മുംബൈയുടെയും അവസാന മത്സരങ്ങളിലെ പ്രകടനങ്ങളെ ആശ്രയിച്ചിരിക്കും. മികച്ച തുടക്കം സീസണിൽ ലഭിച്ചശേഷം നിരാശാജനകമായ പ്രകടനങ്ങളായിരുന്നു രാജസ്ഥാൻ പുറത്തെടുത്തിരുന്നത്.

ടോസ് നേടിയ സഞ്ജു സാംസൺ മത്സരത്തിൽ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ പഞ്ചാബിന്റെ അപകടകാരിയായ ഓപ്പണർ പ്രഭസിംറാനെ(2) വീഴ്ത്താൻ രാജസ്ഥാന് സാധിച്ചു. പിന്നെ തുടരെ വിക്കറ്റുകൾ വീണു കൊണ്ടിരുന്നു. അങ്ങനെ പഞ്ചാബ് 50ന് 4 വിക്കറ്റ് എന്ന നിലയിൽ തകരുകയായിരുന്നു. ഈ സമയത്താണ് ജിതേഷ് ശർമയും സാം കരനും ചേർന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന 10 ഓവറുകളിൽ രാജസ്ഥാൻ ബോളർമാർക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ പഞ്ചാബ് ബാറ്റർമാർക്ക് സാധിച്ചു. കരൺ മത്സരത്തിൽ 31 പന്തുകളിൽ 49 റൺസാണ് നേടിയത്. ജിതേഷ് ശർമ 28 പന്തുകളിൽ 44 റൺസ് നേടി. അവസാന ഓവറുകളിൽ 23 പന്തുകളിൽ 41 റൺസ് നേടിയ ഷാരൂഖ് ഖാൻ നിറഞ്ഞാടിയതോടെ മത്സരത്തിൽ പഞ്ചാബ് 187 എന്ന ലക്ഷ്യത്തിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ എത്രയും പെട്ടെന്ന് മത്സരത്തിൽ വിജയം കാണാൻ തന്നെയാണ് ശ്രമിച്ചത്. എന്നാൽ തുടക്കത്തിൽ തന്നെ രാജസ്ഥാന് സ്റ്റാർ ബാറ്റർ ബട്ലറുടെ(0) വിക്കറ്റ് നഷ്ടമായി. ശേഷം ജയിസ്വാളും പടിക്കലും ചേർന്ന് രാജസ്ഥാനെ കൈപിടിച്ചുയർത്തുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ജയ്സ്വാൾ മത്സരത്തിൽ 36 പന്തുകളിൽ 8 ബൗണ്ടറികൾ ഉൾപ്പെടെ 50 റൺസ് ആണ് നേടിയത്. പടിക്കൽ 30 പന്തുകളിൽ അഞ്ചു ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടെ 51 റൺസ് നേടി.

മത്സരത്തിൽ സഞ്ജു സാംസണ് തിളങ്ങാൻ സാധിച്ചില്ലെങ്കിലും, പിന്നീടെത്തിയ ഹെറ്റ്മെയ്ർ അടിച്ചു തൂക്കുന്നതാണ് കണ്ടത്. ഒപ്പം റിയാൻ പരാഗും(20) ചേർന്നതോടെ രാജസ്ഥാന് പ്രതീക്ഷിച്ചതും വേഗത്തിൽ വിജയത്തിൽ എത്താൻ സാധിച്ചു. എന്നാൽ 18.3 ഓവറുകളിൽ മത്സരത്തിൽ വിജയം കാണാൻ സാധിക്കാതെ വന്നതോടെ രാജസ്ഥാൻ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഏകദേശം പുറത്തായിട്ടുണ്ട്. ഇനി രാജസ്ഥാന്റെ പ്ലേയോഫ് പ്രവേശനം ബാംഗ്ലൂരിന്റെയും മുംബൈയുടെയും പരാജയത്തിന്റെ മാർജിനെ അടിസ്ഥാനമാക്കിയാവും.

4/5 - (1 vote)