സഞ്ജുവിന്റെ പോസ്റ്റ് മാത്രം ലക്ഷകണക്കിന് ലൈക്കുകൾ 😱😱കേരളത്തിൽ മാത്രമല്ല സഞ്ജുവിന് ആരാധകർ

ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ടി :20 മത്സരം ഇന്ന് ആരംഭിക്കുമ്പോൾ എല്ലാ കണ്ണുകളും ഇന്ത്യൻ ടീമികേക്കും ക്യാപ്റ്റൻ രോഹിത് ശർമ്മയിലേക്കും തന്നെയാണ്.ഇന്നത്തെ മത്സരവും ജയിച്ചു ടി :20 പരമ്പര 3-0 നേടാനാണ് രോഹിത് ശർമ്മയും സംഘവും ആഗ്രഹിക്കുന്നത്. എന്നാൽ മൂന്നാം മത്സരത്തിൽ ഏറ്റവും അധികം നിർണായകമായി മാറുന്നത് ഇന്ത്യൻ ടീം പ്ലെയിങ് ഇലവൻ തന്നെയാണ്. വിരാട് കോഹ്ലി മോശം ബാറ്റിംഗ് ഫോമിനാൽ വിഷമിക്കുമ്പോൾ മികച്ച ഫോമിൽ സെഞ്ച്വറിയടക്കം നേടിയ ദീപക് ഹൂഡയെ ടീം മാനേജ്മെന്റ് ഇന്നലത്തെ മത്സരത്തിൽ നിന്നും ഒഴിവാക്കിയത് കനത്ത വിമർശനം സൃഷ്ടിച്ചിരുന്നു.

സോഷ്യൽ മീഡിയയിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിൽ എല്ലാം തന്നെ ആരാധകർ ഇക്കാര്യം ചൂണ്ടികാട്ടി പോസ്റ്റുകൾ അടക്കം ഇട്ടിരുന്നു.എന്നാൽ ഇപ്പോൾ ദീപക് ഹൂഡക്ക്‌ ഒപ്പം വീണ്ടും ചർച്ചാ വിഷയമായി മാറുന്നത് മലയാളി താരമായ സഞ്ജു വി സാംസനാണ്. ഒന്നാം ടി :20ക്ക്‌ ശേഷം നാട്ടിലേക്ക് മടങ്ങിയ സഞ്ജുവിന്റെ ഒരു ചിത്രം ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് പങ്കുവെച്ചിരുന്നു. ഒന്നാം ടി:20ക്ക്‌ മുൻപായി ഇന്ത്യൻ താരങ്ങൾ എല്ലാം ഇന്ത്യൻ ജേഴ്സി അണിഞ്ഞുള്ള ചിത്രമാണ് പങ്കുവെക്കപെട്ടത്. സഞ്ജുവിന്റെയും ഈ ഓരോ പോസ്റ്റിൽ ഫോട്ടോയായി എത്തി.

പക്ഷേ വളരെ രസകരമായ കാര്യം എന്തെന്നാൽ ഇന്ത്യൻ സീനിയർ താരങ്ങളായ ഭുവനേശ്വർ കുമാർ, ദിനേശ് കാർത്തിക്ക് അടക്കമുള്ളവർ അണിനിരന്ന ഈ ഒരു ഫോട്ടോ സെക്ഷനിൽ പക്ഷേ ഏറ്റവും അധികം പിന്തുണ സ്വന്തമാക്കിയത് സഞ്ജുവാണ്. സഞ്ജുവിന്റെ ചിത്രം ഇതിനകം തന്നെ ലക്ഷകണക്കിന് ലൈക്കുകൾ നേടിയാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യൻ ടീമിൽ അർഹമായ അവസരം ലഭിക്കുന്നില്ല എങ്കിലും സഞ്ജു എത്രത്തോളം ഇന്ത്യൻ ഫാൻസിന് പ്രിയപെട്ടവൻ എന്നുള്ള കാര്യം ഈ ഒരു പോസ്റ്റിൽ തന്നെ വ്യക്തം.

അതേ സഞ്ജു കേവലം ഒരു യുവ വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ അല്ല അയാൾ ഒരു വികാരമാണ്. സഞ്ജു ഇന്ന് കേവലം കേരളത്തിൽ നിന്നോ മലയാളികൾക്ക്‌ മാത്രം ഇടയിലോ അല്ല കയ്യടികളും സപ്പോർട്ടും നേടുന്നത്. ഇന്ത്യ മുഴുവൻ അയാൾക്കായി കാത്തിരിക്കുന്നുണ്ട്.സഞ്ജുവിന്റെ ഒരു മാസ്സ് തിരിച്ച് വരവാണ് ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ ഒരുപോലെ ആഗ്രഹിക്കുന്നത്