സഞ്ജുവിനെ പൂട്ടാൻ കോഹ്ലി പ്ലാൻ ബി ഇറക്കി 😳😳പണി കൊടുത്തു സഞ്ജു സാംസൺ

കഴിഞ്ഞ ദിവസം എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആതിഥേയരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് 7 റൺസിന്റെ പരാജയം വഴങ്ങിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിരാട് കോഹ്ലിയെ (0) ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ നഷ്ടമായെങ്കിലും, ഫാഫ് ഡ്യൂപ്ലിസിസ് (62), ഗ്ലെൻ മാക്സ്വെൽ (77) എന്നിവരുടെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് 189 എന്ന ടോട്ടലിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിനെ അവരുടെ സ്റ്റാർ ഓപ്പണർ ജോസ് ബറ്റ്ലറെയും (0) തുടക്കത്തിൽ തന്നെ നഷ്ടമാവുകയായിരുന്നു. തുടർന്ന് മൂന്നാമനായി ക്യാപ്റ്റൻ സഞ്ജു സാംസൺ ക്രീസിൽ എത്തും എന്ന് എല്ലാവരും പ്രതീക്ഷിച്ചില്ലെങ്കിലും, ദേവ്ദത്ത് പടിക്കൽ ആണ് വൺ ഡൌൺ ആയി ക്രീസിൽ എത്തിയത്. സീസണിൽ ഇതുവരെ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ദേവ്ദത്ത് ആകട്ടെ, തന്റെ മുൻ ടീമിനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ച്വറി പ്രകടനം നടത്തി.

തുടർന്ന്, നാലാമനായിയാണ് സഞ്ജു സാംസൺ ക്രീസിൽ എത്തിയത്. സഞ്ജു ക്രീസിൽ എത്തിയപ്പോൾ മറ്റൊരു ശ്രദ്ധേയമായ പോരാട്ടത്തിന് കൂടിയാണ് വഴിവെച്ചത്. ബാംഗ്ലൂരിന്റെ ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരങ്കയും സഞ്ജുവും തമ്മിൽ വളരെ കാലമായി നീണ്ടുനിൽക്കുന്ന ഒരു പോരാട്ടത്തിന്റെ കഥ ഉണ്ട്. അതായത് നേരത്തെ ഇരുവരും ഏഴ് തവണ നേർക്കുനേർ വന്നപ്പോൾ, 6 തവണയും സഞ്ജുവിന്റെ വിക്കറ്റ് ഹസരങ്ക സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിലും ഇത് ആവർത്തിക്കുമോ എന്നായിരുന്നു ആരാധകരുടെ ആകാംക്ഷ.

സഞ്ജുവിനെതിരെ ഹസരങ്ക ബൗൾ ചെയ്യാൻ എത്തിയ വേളകളിൽ എല്ലാം, ലോങ്ങ്‌ ഓണിലും ലോങ്ങ്‌ ഓഫിലും ഫീൽഡർമാരെ നിർത്തി വിരാട് കോഹ്ലി കൃത്യമായ പ്ലാനിങ് നടപ്പിലാക്കിയിരുന്നു. എന്നാൽ, ഇന്നിങ്സിന്റെ 13-ാം ഓവറിൽ ഹസരങ്കയെ മിഡ്‌ വിക്കറ്റിലൂടെ സിക്സ് പറത്തി സഞ്ജു കോഹ്ലിയെ നിരാശനാക്കുന്നതാണ് കണ്ടത്. ആ ഓവറിൽ ഹസരങ്കക്കെതിരെ 13 റൺസ് നേടാൻ സഞ്ജുവിനായി. നേരത്തെ എല്ലാം തന്റെ ആധിപത്യം ഉറപ്പാക്കിയിരുന്ന ഹസരങ്കക്കെതിരെ സഞ്ജു വിജയം നേടിയ മത്സരമായി ഇത് കണക്കാക്കാം.

Rate this post