സഞ്ജുവോ സൂര്യയൊ 😳😳കണക്കുകൾ പറയുന്നത് ഇങ്ങനെ!!! ആരാണ് ബെസ്റ്റ്??

ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ലോകക്രിക്കറ്റ് ഉറ്റുനോക്കാൻ പോകുന്ന ടൂർണമെന്റ് ആണ് 2023ലെ 50 ഓവർ ലോകകപ്പ്. 2011ന് ശേഷം ഇത് ആദ്യമായാണ് 50 ഓവർ ലോകകപ്പ് ഇന്ത്യൻ മണ്ണിൽ നടക്കാൻ പോകുന്നത്. അതിനാൽ തന്നെ ഇന്ത്യയിലെ സാഹചര്യങ്ങൾ അറിഞ്ഞ് ബോൾ ചെയ്യാനും ബാറ്റ് ചെയ്യാനും സാധിക്കുന്ന കളിക്കാരെയാണ് ഇന്ത്യൻ ടീമിന് ആവശ്യം. പലപ്പോഴും സ്പിന്നിന് അനുകൂലമായ പിച്ചുകളാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടാകാറുള്ളത്. അതിനാൽ തന്നെ സ്പിന്നിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന ബാറ്റർമാരെ നമുക്ക് ടീമിലേക്ക് ആവശ്യമാണ്. അതിന് ഏറ്റവും മികച്ച ഓപ്ഷൻ സഞ്ജു സാംസൺ തന്നെയാണ്. ഈ ഐപിഎല്ലിലെ സഞ്ജുവിന്റെ പ്രകടനമെടുത്താൽ സ്പിന്നർമാർക്കെതിരെ വളരെ മികച്ച രീതിയിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.

സ്ലോ പിച്ചുകളിൽ വിരാട് കോഹ്ലിയെക്കാളും രോഹിത് ശർമയേക്കാളും മികച്ച പ്രകടനമാണ് സഞ്ജു സാംസൺ ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. മാത്രമല്ല ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിനെക്കാൾ മുകളിലാണ് സ്പിന്നർമാർക്കെതിരെയുള്ള കണക്കിൽ സഞ്ജുവിന്റെ സ്ഥാനം. ഇത്തവണത്തെ ഐപിഎല്ലിൽ സ്പിന്നർമാർക്കെതിരെ ഏറ്റവും കുറഞ്ഞത് 100 പന്തുകൾ നേരിട്ടുള്ള താരങ്ങളിൽ ഏറ്റവുമധികം സ്ട്രൈക്ക് റേറ്റ് ഉള്ളത് സഞ്ജു സാംസണാണ്. ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് സൂര്യകുമാർ യാദവ് നിൽക്കുന്നത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്പിന്നർമാർക്കെതിരെ 170.31 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു റൺസ് നേടിയിരിക്കുന്നത്. സൂര്യകുമാർ യാദവ് സ്പിന്നർമാർക്കെതിരെ 153.33 സ്ട്രൈക്ക് റേറ്റിൽ റൺസ് കണ്ടെത്തിയിരിക്കുന്നു.

ഇവർക്ക് പിന്നാലെ രാജസ്ഥാന്റെ യുവ ഓപ്പണർ ജെയിസ്വാളും ഗുജറാത്തിന്റെ ഓപ്പണർമാൻ ശുഭ്മാൻ ഗില്ലുമാണ് നിൽക്കുന്നത്. ജെയിസ്വാളിന്റെ സ്ട്രൈക്ക് റേറ്റ് 141ഉം ഗില്ലിന്റേത് 139മാണ്. സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ മാത്രമല്ല സ്പിന്നർമാർക്കെതിരെ ഏറ്റവുമധികം സിക്സറുകൾ ഈ ഐപിഎല്ലിൽ നേടിയിരിക്കുന്നതും സഞ്ജുവാണ്. ഇതുവരെ ഈ ഐപിഎല്ലിൽ സ്പിന്നർമാർക്കെതിരെ 19 സിക്സറുകൾ സഞ്ജു പറത്തിയിട്ടുണ്ട്. കൂടാതെ 10 ബൗണ്ടറികളും സ്പിന്നർമാർക്കെതിരെ നേടാൻ സഞ്ജുവിന് സാധിച്ചു. സിക്സറിന്റെ കാര്യത്തിൽ സഞ്ജു സാംസണിന്റെ അടുത്തെത്താൻ പോലും സൂര്യകുമാർ യാദവിന് സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. സ്പിന്നർമാർക്കെതിരെ വെറും 5 സിക്സറുകൾ മാത്രമാണ് സൂര്യകുമാർ നേടിയിട്ടുള്ളത്.

എന്നാൽ ഇത്തവണത്തെ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ സഞ്ജു സാംസൺ പതിമൂന്നാം സ്ഥാനത്താണ്. സൂര്യകുമാർ യാദവ് ഈ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് ഇപ്പോൾ നിലനിൽക്കുന്നത്. സൂര്യകുമാർ ഇതുവരെ 12 മത്സരങ്ങൾ കളിച്ചപ്പോൾ 43.54 ശരാശരിയിൽ 479 റൺസ് നേടിയിട്ടുണ്ട്. അദ്ദേഹം ഒരു സെഞ്ച്വറിയും നാല് അർത്ഥസെഞ്ച്വറികളും നേടിയിരുന്നു. സഞ്ജുവാകട്ടെ 12 മത്സരങ്ങൾ കളിച്ചപ്പോൾ 356 റൺസ് ആണ് നേടിയിരിക്കുന്നത്. സഞ്ജുവിന്റെ ശരാശരി 35.60. സ്ട്രൈക്ക് റേറ്റ് 156.14. ഈ കണക്കുകൾ പരിശോധിക്കുമ്പോൾ ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യതയുള്ള ക്രിക്കറ്ററാണ് സഞ്ജു സാംസൺ.

Rate this post