എന്തുകൊണ്ട് അശ്വിൻ… ഹോൾഡർ എവിടെ… സഞ്ജു മറുപടി കേട്ടോ??

മത്സരത്തിന്റെ നിർണായക സമയത്ത് ജയ്സൺ ഹോൾഡർക്ക് പകരം രവിചന്ദ്രൻ അശ്വിനെയും മലയാളി താരം അബ്ദുൽ ബാസിതിനെയുമാണ് രാജസ്ഥാൻ ഇറക്കിയത്. ഇത് രാജസ്ഥാന്റെ പരാജയത്തിൽ ഒരു കാരണമായി എന്നാണ് ആരാധകർ പറയുന്നത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ 7 റൺസിന്റെ പരാജയമായിരുന്നു രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 9 വിക്കറ്റുകളുടെ നഷ്ടത്തിൽ 189 റൺസ് നേടുകയുണ്ടായി. ശേഷം മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. എന്നാൽ പിന്നീട് അത് മുതലാക്കാൻ രാജസ്ഥാന് സാധിച്ചില്ല. ഇന്നിങ്സിൽ 182 റൺസിൽ രാജസ്ഥാന്റെ ബാറ്റിംഗ് അവസാനിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ജൂറൽ(34) പൊരുതിയെങ്കിലും രാജസ്ഥാനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. എന്നാൽ ഒരുപാട് തന്ത്രപരമായ പിഴവുകൾ മത്സരത്തിൽ സഞ്ജു സാംസനും രാജസ്ഥാൻ റോയൽസിനും ഉണ്ടായി. ഇതിൽ പ്രധാനപ്പെട്ട ഒന്ന് ജയ്സൺ ഹോൾഡർക്ക് പകരം രവിചന്ദ്രൻ അശ്വിനെയും അബ്ദുൽ ബാസിത്തിനെയും ഇറക്കാനുള്ള തീരുമാനമായിരുന്നു. ഇതിനെതിരെ പലയിടത്തുനിന്നും വിമർശനങ്ങളെത്തുകയും ചെയ്തു.

ഏതുതരം ബോളറെയും അനായാസം അതിർത്തി കടത്താൻ കെൽപ്പുള്ള ഓൾറൗണ്ടറാണ് ജയ്സൺ ഹോൾഡർ. എന്നാൽ മത്സരത്തിന്റെ നിർണായക സമയത്ത് ജയ്സൺ ഹോൾഡർക്ക് പകരം രവിചന്ദ്രൻ അശ്വിനെയും മലയാളി താരം അബ്ദുൽ ബാസിതിനെയുമാണ് രാജസ്ഥാൻ ഇറക്കിയത്. ഇത് രാജസ്ഥാന്റെ പരാജയത്തിൽ ഒരു കാരണമായി എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ എന്തുകൊണ്ടാണ് ആ സമയത്ത് ഹോൾഡർ എന്ന വെടിക്കെട്ട് വീരന് പകരം രവിചന്ദ്രൻ അശ്വിനെ ഇറക്കിയത് എന്ന് സഞ്ജു മത്സരശേഷം പറയുകയുണ്ടായി.

“10, 12 റൺറേറ്റുകൾ ഈ മൈതാനത്ത് ചെയ്സ് ചെയ്ത് വിജയിക്കാൻ സാധിക്കുന്നതാണ്. പക്ഷേ ഇത് ആ സമയത്തിന്റെ കുഴപ്പമാണ്. കുറച്ചധികം ബൗണ്ടറികൾ ഞങ്ങൾ നേടേണ്ടതായിരുന്നു. സാധാരണ ഹെറ്റ്മെയ്റാണ് ഇത്തരം വമ്പൻ ഷോട്ടുകൾ കളിക്കാറുള്ളത്. എന്നാൽ ഇത്തവണ ജൂറലാണ് ഫിനിഷർ റോളിൽ കളിച്ചത്. മത്സരത്തിൽ ഒരു നല്ല ഷോട്ടിന്റെ വ്യത്യാസത്തിൽ മാത്രമാണ് ഞങ്ങൾ പരാജയമറിഞ്ഞത്. അശ്വിനെ ആ സമയത്ത് ബാറ്റിംഗിറക്കാൻ കാരണം അദ്ദേഹത്തിന്റെ പരിചയസമ്പന്ന തന്നെയാണ്. മുൻപ് ഇത്തരം സാഹചര്യങ്ങളിൽ അശ്വിൻ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. ഐപിഎൽ മത്സരങ്ങളിൽ ടീമുകൾ ജയിക്കുന്നതും തോൽക്കുന്നതും ചെറിയ മാർജിനിൽ ആണ്. ഇപ്പോൾ ഞങ്ങൾ തുടർച്ചയായി രണ്ടു മത്സരങ്ങൾ തോറ്റു. ഈ പിഴവുകൾ നികത്തി ഞങ്ങൾ അടുത്ത മത്സരത്തിൽ തിരിച്ചുവരും.”- സഞ്ജു സാംസൺ പറഞ്ഞു.

എന്നാൽ ഹോൾഡറേ അവസാന ഓവർ വരെ ഇറക്കാതിരുന്നതിന്റെ കാരണം സഞ്ജു സാംസൺ വ്യക്തമാക്കിയില്ല എന്നതാണ് വസ്തുത. മത്സരത്തിൽ ബാറ്റിങ്ങിലും വലിയ രീതിയിൽ ശോഭിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. 13 പന്തുകളിൽ 22 റൺസ് ആണ് സഞ്ജു നേടിയത്. നായകൻ എന്ന നിലയിൽ ഉത്തരവാദിത്വപരമായി മത്സരം വിജയിപ്പിക്കാൻ സഞ്ജു ശ്രമിച്ചില്ല എന്നതും വിമർശനമായി വരുന്നുണ്ട്. എന്തായാലും രാജസ്ഥാന്റെ തുടർച്ചയായ രണ്ടാം പരാജയം ആരാധകരെയടക്കം നിരാശരാക്കിയിട്ടുണ്ട്.

Rate this post