ബാംഗ്ലൂർ പേടിച്ചുവിറക്കുന്നു 😱😱നെറ്റ്സിൽ തകർത്താടി സഞ്ജു സാംസൺ!! വീഡിയോ

ഐപിഎൽ 2022ലെ രണ്ടാം ക്വാളിഫയർ മത്സരം ഇന്ന് (മെയ്‌ 27) നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യ ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട രാജസ്ഥാൻ റോയൽസും എലിമിനേറ്റർ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സിനെ പരാജയപ്പെടുത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസ് തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിടുമ്പോൾ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്.

നേരത്തെ ലീഗ് ഘട്ട മത്സരങ്ങൾ മുംബൈയിലും, പ്ലേ ഓഫിലെ ആദ്യ രണ്ടു മത്സരങ്ങൾ കൊൽക്കത്തയിലുമാണ് നടന്നത്. ടൂർണമെന്റിൽ ആദ്യമായിട്ടാണ് ഒരു മത്സരം അഹമ്മദാബാദിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ടീമുകൾക്ക് ഇതൊരു പുതിയ അനുഭവം ആയിരിക്കും. എന്നിരുന്നാലും, നിർണായക മത്സരത്തിൽ ഇരു ടീമുകളും മുൻ മത്സരത്തിലെ പ്ലെയിങ് ഇലവനിൽ നിന്ന് മാറ്റങ്ങളൊന്നും വരുത്തില്ല എന്നാണ് കരുതുന്നത്.

ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസ്, വിരാട് കോഹ്‌ലി, ദിനേശ് കാർത്തിക് തുടങ്ങിയ പരിചയസമ്പന്നരായ ബാറ്റർമാരാണ് ആർസിബിയുടെ കരുത്ത്. കൂടാതെ, യുവ ബാറ്റർ രജത് പട്ടിദാർ കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്ത പ്രകടനവും ആർസിബിക്ക് പ്രതീക്ഷ സമ്മാനിക്കുന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ, ജോസ് ബട്ട്ലർ, ദേവ്ദത് പടിക്കൽ തുടങ്ങിയ പരിചയസമ്പന്നരുടെയും യുവനിരയുടെയും കോമ്പിനേഷനാണ് റോയൽസിന്റെ ശക്തി. ഇരു ടീമുകളുടെയും ബൗളിംഗ് ഡിപ്പാർട്ട്മെന്റ് തുല്യശക്തരാണ്.

ഇപ്പോൾ രാജസ്ഥാൻ റോയൽസ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ തങ്ങളുടെ ക്യാപ്റ്റൻ സഞ്ജു സാംസൺ നെറ്റ്സ്‌ പരിശീലന സെഷനിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വീഡിയോയിൽ, നെറ്റ്സിൽ കൂറ്റൻ അടികൾ പരിശീലിക്കുന്ന സഞ്ജുവിനെ കാണാം. ബാംഗ്ലൂരിനെതിരെയാണ് മത്സരം എന്നതിനാൽ, മുൻപ് സഞ്ജുവിനെ 5 തവണ പുറത്താക്കിയ ഹസരംഗ സഞ്ജുവിന് ഈ മത്സരത്തിലും വെല്ലുവിളിയാവുമൊ എന്ന് കണ്ടറിയണം.

Rate this post