സഞ്ജുവിനോട് ചൂടായി രോഹിത് :കട്ട കലിപ്പിൽ ഞെട്ടി ക്രിക്കറ്റ് ലോകം

ശ്രീലങ്കക്ക് എതിരായ മൂന്നാം ടി :20 മത്സരവും ജയിച്ച് ഇന്ത്യൻ ടീമിന്റെ മറ്റൊരു അപൂർവ്വ ടി :20 പരമ്പര നേട്ടം. ലങ്കക്ക് എതിരായ ടി :20 പരമ്പര 3-0ന് സ്വന്തമാക്കിയ ഇന്ത്യൻ സംഘം തുടർച്ചയായ പന്ത്രണ്ടാം ടി :20 ജയമാണ് ഇന്ന് നേടിയത്.

മൂന്നാം ടി :20യിൽ ആറ് വിക്കെറ്റ് ജയം സ്വന്തമാക്കിയ രോഹിത് ശർമ്മയും ടീമും വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന, ടി :20 പരമ്പരകളും തൂത്തുവാരിയിരുന്നു. മൂന്നാം ടി :20യിലും ബാറ്റ് കൊണ്ട് സ്റ്റാറായി മാറിയത് ശ്രേയസ് അയ്യർ തന്നെയാണ്.പരമ്പരയിലെ തുടർച്ചയായ മൂന്നാം അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയ ശ്രേയസ് അയ്യർ വിമർശകർക്കുള്ള മറുപടി നൽകി. അതേസമയം മലയാളി ക്രിക്കറ്റ് പ്രേമികളിൽ എല്ലാം ഇന്നത്തെ മത്സരത്തിൽ ഏറെ നിരാശ സമ്മാനിച്ചത് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജുവിന്റെ മോശം പ്രകടനം തന്നെയാണ്.

വെറും 18 റൺസിൽ പുറത്തായ സഞ്ജു ഒരിക്കൽ കൂടി ലഭിച്ച അവസരം പാഴാക്കി മാറ്റി.എന്നാൽ ഇന്ത്യൻ ബൗളിംഗ് നടക്കുന്നതിനിടയിൽ നടന്ന ഒരു വിചിത്ര സംഭവം ക്രിക്കറ്റ് പ്രേമികളെ അടക്കം ഞെട്ടിച്ചു. ലങ്കൻ ഇന്നിങ്സിന്റെ പതിനാറാം ഓവറിൽ ഹർഷൽ പട്ടേൽ എറിഞ്ഞ ഒരു ഷോർട്ട് ബോൾ വിക്കറ്റിന് പിന്നിൽ കൈകളിൽ ഒതുക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല.

സഞ്ജുവിന്റെ കൈകളിൽ തട്ടി ബൗണ്ടറിയായി മാറിയ ഈ ബോളിൽ ഫോർ ബൈ റൺസ്‌ വഴങ്ങേണ്ടി വന്നത് ക്യാപ്റ്റനായ രോഹിത്തിനെ അടക്കം അസ്വസ്ഥതനാക്കി മാറ്റി.എന്താണ് ഈ ബോളിൽ സംഭവിച്ച പിഴവെന്നത് സഞ്ജുവിനോട് രോഹിത് ശർമ്മ ചോദിക്കുന്നത് കാണാൻ സാധിച്ചു.