മൂന്ന് ക്ലാസ്സിക്ക് സിക്സറുകൾ 😱😱മുംബൈയെ ഞെട്ടിച്ച് സഞ്ജു ഷോ :കാണാം വീഡിയോ

എല്ലാ ഐപിൽ ആരാധകരും വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്ന മുംബൈ ഇന്ത്യൻസ് : രാജസ്ഥാൻ റോയൽസ് മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനവുമായി സഞ്ജുവും ടീമും. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ റോയൽസ് ടീമിനായി ബട്ട്ലറും സഞ്ജുവും മനോഹര പ്രകടനം പുറത്തെടുത്തപ്പോൾ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഹെറ്റ്മയർ രാജസ്ഥാൻ ടോട്ടൽ 180 കടത്തി.

ആദ്യത്തെ ഓവർ മുതൽ അടിച്ച് കളിച്ച രാജസ്ഥാൻ റോയൽസ് ടീം തുടക്കത്തിൽ തന്നെ ശക്തരായ മുംബൈക്ക് എതിരെ ലക്ഷ്യമിട്ടത് 180+ ടോട്ടൽ തന്നെ. ഇന്നിങ്സിൽ നാലാം ഓവറിൽ ബേസിൽ തമ്പിക്ക് എതിരെ 26 റൺസ്‌ അടിച്ച ജോസ് ബട്ട്ലർ സ്കോർ അതിവേഗം തന്നെ ഉയർത്തിയപ്പോൾ ജെയ്സ്വാൾ, പടിക്കൽ എന്നിവർ വിക്കെറ്റ് വീണ ശേഷം എത്തിയ നായകൻ സഞ്ജു സാംസൺ പുറത്തെടുത്തത് വെടിക്കെട്ട് പ്രകടനം തന്നെ. സിക്സ് അടിച്ച് തന്റെ ഇന്നിങ്സ് തുടങ്ങിയ സഞ്ജു വെറും 21 ബോളിൽ നിന്നും ഒരു ഫോറും 3 സിക്സ് അടക്കമാണ് 30 റൺസുമായി പുറത്തായത്.

കഴിഞ്ഞ കളിയിൽ വെടിക്കെട്ട് ഫിഫ്റ്റിയുമായി തന്റെ മികച്ച ബാറ്റിങ് ഫോം തെളിയിച്ച സഞ്ജു ഇത്തവണ മറ്റൊരു അർദ്ധ സെഞ്ച്വറിയിലേക്ക് എത്താൻ കഴിഞ്ഞില്ല എങ്കിലും മുംബൈ ബൗളർമാരെ എല്ലാം തന്നെ സമ്മർദ്ദത്തിലാക്കി.

മനോഹരമായ ചില ഷോട്ടുകളിൽ കൂടി സഞ്ജു ഇത്തവണയും ക്രിക്കറ്റ്‌ പ്രേമികൾ മനസ്സ് കീഴടങ്ങി. സഞ്ജു കളിച്ച മൂന്ന് സിക്സറുകളും ഒരുവേള ക്രിക്കറ്റ്‌ പ്രേമികളിൽ നിന്നും പ്രശംസ നേടി. സ്പിൻ ബൗളർ മുരുഗൻ അശ്വിൻ എതിരെ കവറിൽ കൂടി സിക്സ് പായിച്ച സഞ്ജു പേസർ ടൈം മിൽസ് എതിരെ പുൾ ഷോട്ടിൽ നിന്നും നേടിയ സിക്സ് കയ്യടികൾ സ്വന്തമാക്കി