ഹേറ്റേഴ്‌സ് കണ്ടില്ലേ!!മാൻ ഓഫ് ദി മാച്ച് മലയാളി സഞ്ജുവാടാ

സിംബാബ്വെക്ക് എതിരായ രണ്ടാം ഏകദിന മാച്ചും സ്വന്തമാക്കി ഇന്ത്യൻ ടീം. നേരത്തെ ഒന്നാം ഏകദിന മത്സരം 10 വിക്കറ്റിന് ഇന്ത്യൻ ടീം ജയിച്ചെങ്കിലും ഇന്നത്തെ രണ്ടാം മത്സരത്തിൽ അൽപ്പം പൊരുതിയാണ് ടീം ഇന്ത്യ 5 വിക്കെറ്റ് ജയത്തിലേക്ക് എത്തിയത്. മലയാളി താരമായ സഞ്ജു സാംസനാണ് കളിയിലെ ഇന്ത്യൻ രക്ഷകനായ താരം

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച സിംബാബ്വെ ടീം വെറും 161 റൺസിൽ ആൾ ഔട്ട്‌ ആയപ്പോൾ ഇന്ത്യൻ ടീം അൽപ്പം സമ്മർദ്ദം നേരിട്ടെങ്കിലും വെടിക്കെട്ട് ഇന്നിങ്സുമായി ടീം ഇന്ത്യക്ക് ജയം ഒരുക്കിയത് സഞ്ജു സാംസൺ തന്നെ.

വെറും 39 ബോളിൽ മൂന്ന് ഫോറും 4 സിക്സ് അടക്കം 43 റൺസുമായി സഞ്ജു സാംസൺ പുറത്താകാതെ നിന്നപ്പോൾ തന്റെ അന്താരാഷ്ട്ര കരിയറിലെ തന്നെ ആദ്യത്തെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം കൂടി സഞ്ജു സാംസൺ സ്വന്തമാക്കി. സിക്സ് അടിച്ചാണ് സഞ്ജു സാംസൺ ഇന്നിങ്സ് ഇന്നിങ്സ് ഫിനിഷ് ചെയ്തത്.

ഇന്നത്തെ മാസ്മരികമായ പ്രകടനത്തോടെ സഞ്ജു സാംസൺ ഏകദിന ക്രിക്കറ്റ്‌ കരിയറിലെ തന്നെ മറ്റൊരു നിർണായക നേട്ടം സ്വന്തമാക്കി. ഇന്നത്തെ നിർണായക സമയത്തെ ഇന്നിങ്സിൽ കൂടി സഞ്ജു സാംസൺ തന്നെ ഏകദിന ഫോർമാറ്റിൽ ഇനി ഒരിക്കലും പുറത്താക്കാൻ കഴിയാത്ത ഒരാളായി മാറ്റി കഴിഞ്ഞു. സഞ്ജു ഇന്നിങ്സിനെ ക്രിക്കറ്റ്‌ ലോകം അടക്കം ഇതിനകം വാനോളം പുകഴ്ത്തി കഴിഞ്ഞു.

Rate this post