സഞ്ജുവിനെതിരെ തീതുപ്പി മലിംഗ 😱😱യോർക്കർ പോരാട്ടത്തിൽ ജയിച്ച് മലയാളി താരം!! വീഡിയോ

ഐപിഎൽ 15-ാം പതിപ്പിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി പ്രഥമ ഐപിഎൽ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസ് 2018 നു ശേഷം ആദ്യമായി ഐപിഎൽ പ്ലേ ഓഫിൽ പ്രവേശിച്ചു. 14 കളികളിൽനിന്ന് ഒൻപതു ജനങ്ങളുമായി 18 പോയിന്റുള്ള രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായിയാണ് പ്ലേ ഓഫിൽ ഇടം നേടിയത്.

ഐപിഎൽ താരലേലം മുതൽ കോച്ചിംഗ് സ്റ്റാഫിനെ എടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാജസ്ഥാൻ റോയൽസ് അതീവ ശ്രദ്ധാലുക്കളായാണ് ഈ സീസണിൽ തയ്യാറെടുപ്പുകൾ നടത്തിയത്. പരിചയസമ്പന്നരായ വിദേശ – ഇന്ത്യൻ താരങ്ങൾക്കൊപ്പം ഒരുപിടി കഴിവുള്ള യുവതാരങ്ങളെയും കോർത്തിണക്കിയാണ് രാജസ്ഥാൻ റോയൽസ് ടൂർണമെന്റിനുള്ള സ്ക്വാഡ് സെറ്റ് ചെയ്തത്.

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം കുമാർ സംഗക്കാരയെ ടീം ഡയറക്ടറായി നിലനിർത്തിയപ്പോൾ സഞ്ജു സാംസണെ നായകന്റെ പദവിയിലും നിലനിർത്തിയാണ് രാജസ്ഥാൻ റോയൽസ് തയ്യാറെടുപ്പുകൾ നടത്തിയത്. ഐപിഎൽ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ നിൽക്കുന്ന ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായും രാജസ്ഥാൻ റോയൽസ് ഈവർഷം ടീമിൽ എത്തിച്ചിരുന്നു.

കഴിഞ്ഞ ദിവസം റോയൽസ് പങ്കുവെച്ച ഒരു വീഡിയോയിൽ, നെറ്റ് സെഷനിൽ മുൻ ശ്രീലങ്കൻ ക്യാപ്റ്റനും ഐപിഎൽ ഇതിഹാസവുമായ ലസിത് മലിംഗയ്‌ക്കെതിരെ ആർആർ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നതായി കണ്ടു. ആദ്യ ബോൾ എറിഞ്ഞ ശേഷം, ‘യോർക്കർ വേണോ’ എന്ന് മലിംഗ ചോദിച്ചപ്പോൾ, ‘എന്തും എറിയാം’ എന്നാണ് സഞ്ജു മറുപടി നൽകിയത്. നെറ്റ്സിൽ സഞ്ജുവിനെതിരെ മലിംഗ എറിഞ്ഞ ആറ് പന്തുകളും എറിഞ്ഞു, വലംകൈയ്യൻ ബാറ്റർ വിജയകരമായി നേരിട്ടു. “സഞ്ജു vs സ്ലിംഗ” എന്ന അടിക്കുറിപ്പ് നൽകിയാണ് ഫ്രാഞ്ചൈസി വെള്ളിയാഴ്ച ട്വിറ്റർ ഹാൻഡിൽ വീഡിയോ പങ്കിട്ടത്.

Rate this post