കിഷന്റെ വഴിതെറ്റിയ ത്രോ 😳😳😳സഞ്ജുവിന് മിന്നൽ റൺ ഔട്ട് നഷ്ടമായി!!കാണാം വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ വിക്കറ്റ് കീപ്പർമാരുടെ ആധിക്യം, എംഎസ് ധോണി വിരമിച്ചത് മുതൽ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ചർച്ചയായ വിഷയമാണ്. ധോണി ഉണ്ടായിരുന്നപ്പോഴും നിരവധി വിക്കറ്റ് കീപ്പർമാർ ഉണ്ടായിരുന്നെങ്കിലും, ഇന്ത്യൻ ടീമിൽ ധോണിയല്ലാതെ മറ്റൊരു വിക്കറ്റ് കീപ്പറെ കുറിച്ച് ആരും ചിന്തിച്ചു പോലുമുണ്ടായിരുന്നില്ല. എന്നാൽ, ധോണി വിരമിച്ചതോടെ ആ സ്ഥാനത്തിന് വേണ്ടി നിരവധി പേരാണ് രംഗത്ത് എത്തിയത്.

ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ തുടങ്ങി നിരവധി പേരാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആകാനുള്ള മത്സരത്തിൽ ഉള്ളത്. ഋഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നിവരെ ആണ് സെലക്ടർമാർ ഇപ്പോൾ ഇന്ത്യയുടെ പ്രധാന ടീമിലേക്ക് പരിഗണിക്കുന്നത്. നിലവിൽ രണ്ടുപേരും ടി20 ലോകകപ്പിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ, അവസാനിച്ച ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരാണ് ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർമാരായി ഇടം നേടിയത്.

തമ്മിൽ മികച്ച വിക്കറ്റ് കീപ്പർ ആയതിനാൽ തന്നെ സഞ്ജു സാംസൺ ആണ് ഇന്ത്യയുടെ വിക്കറ്റിന് പിന്നിൽ നിന്നത്. എന്നാൽ, ഒരു ബാറ്റർ ആയി ഇഷാൻ കിഷനും ടീമിൽ ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ, ഇഷാൻ കിഷന്റെ ഭാഗത്തുനിന്നുണ്ടായ ഒരു ഫീൽഡിംഗ് പിഴവാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ഇന്നിംഗ്സിന്റെ 20-ാം ഓവറിൽ ആണ് സംഭവം അരങ്ങേറിയത്.

കുൽദീപ് യാദവിന്റെ ബോളിൽ അതിവേഗം ദക്ഷിണാഫ്രിക്കൻ ബാറ്റർ ഫോച്ച്യുൻ സിംഗിൾ എടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഫീൽഡർ ഓടി അടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട നോൺ സ്ട്രൈക്കിൽ ഉണ്ടായിരുന്ന മാർക്കോ ജൻസൺ ക്രീസ് വിടാൻ തയ്യാറായില്ല. ഇതോടെ, ക്രീസ് വിട്ട ഫോച്ച്യുനിനെ പുറത്താക്കാൻ ഇന്ത്യയ്ക്ക് അവസരം ഉണ്ടായിരുന്നെങ്കിലും, ബോൾ ഫീൽസ് ചെയ്ത ഇഷാൻ കിഷൻ അശ്രദ്ധയോടെ ബോൾ വളരെ ഉയർത്തിയാണ് വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ആണ് കൈമാറിയത്. അപ്പോഴേക്കും ഫോച്ച്യുൻ ക്രീസിൽ എത്തിയിരുന്നു.