“കപ്പയും മീനും വേണമോ സഞ്ജു”!! തന്നെ ഞെട്ടിച്ച മലയാളി ഫാൻസുമായി ലൈവിൽ എത്തി സഞ്ജു സാംസൺ

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരം ഇന്ന് പോർട്ട് ഓഫ് സ്പെയിനിൽ തുടക്കം കുറിക്കുമ്പോൾ എല്ലാ കണ്ണുകളും മലയാളി താരമായ സഞ്ജു വി സാംസണിലേക്കാണ്. അന്താരാഷ്ട്ര ഏകദിന കരിയറിൽ ഇതുവരെ ഒരു ഏകദിന മത്സരം മാത്രം കളിച്ചിട്ടുള്ള സഞ്ജുവിന് ഇത് രണ്ടാം വരവാണ്. വെസ്റ്റ് ഇൻഡീസ് എതിരെ ഏകദിന പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിച്ചാണ് കാണികൾ അടക്കം ഗ്രൗണ്ടിൽ എത്തുന്നത്

നേരത്തെ അയർലാൻഡ് എതിരായ രണ്ടാം ടി :20 മാച്ചിൽ സഞ്ജു സാംസൺ തന്റെ കന്നി അന്താരാഷ്ട്ര അർദ്ധ സെഞ്ച്വറി നേടിയിരുന്നു. സഞ്ജുവിന് അന്ന് സപ്പോർട്ട് നൽകാനും സഞ്ജുവിനായി ആർപ്പുവിളിക്കാനും മലയാളി ഫാൻസ്‌ അടക്കം എത്തിയിരുന്നു. ഇപ്പോൾ ഒന്നാം ഏകദിന മത്സരത്തിലും സഞ്ജുവിനായി സ്റ്റേഡിയത്തിൽ എത്തി പിന്തുണ ചെയ്യാനായി ഒരുങ്ങുകയാണ് ആരാധകർ അടക്കം. ഇപ്പോൾ സഞ്ജു മലയാളി ഫാൻസിനൊപ്പം ലൈവിൽ എത്തിയ വീഡിയോയാണ് ട്രെൻഡിംഗ് ആയി മാറുന്നത്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പരിശീലനം നടത്തുന്ന സ്റ്റേഡിയത്തിൽ രണ്ട് മലയാളി ക്രിക്കറ്റ്‌ ആരാധകരായവർ സഞ്ജുവിനെ കാണാൻ എത്തിയിരുന്നു. ഇവർക്ക് ഒപ്പം സഞ്ജു തന്നെ എടുത്ത ലൈവ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ അടക്കം ഹിറ്റായി മാറുന്നത്.നേരത്തെ ഇന്ത്യൻ ടീം എയർപോർട്ടിൽ എത്തിയപ്പോൾ അടക്കം സഞ്ജുവിനെ സ്വീകരിക്കാൻ മലയാളികൾ എത്തിയിരുന്നു

അതേസമയം ഈ മലയാളി ആരാധകർ തന്നെ കപ്പയും മീനും വേണോ എന്ന് ചോദിച്ചാണ് വീഴ്ത്തിയതെന്ന് പറഞ്ഞ സഞ്ജു തനിക്ക് ലഭിക്കുന്ന എല്ലാം സപ്പോർട്ടിനും നന്ദി പറഞ്ഞു.