ഇന്നും സഞ്ജു ബാറ്റ് ചെയ്യാൻ എത്തുന്നു!! ഇന്ത്യ : ഇംഗ്ലണ്ട് ടീം കൗണ്ടി മാച്ച് ഇന്ന്

ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരത്തോടെ ആരംഭം കുറിച്ചു. നിലവിൽ 2-1ന് ടീം ഇന്ത്യ മുൻപിലുള്ള ടെസ്റ്റ്‌ പരമ്പരയിൽ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ രണ്ട് ടീമുകളും ആഗ്രഹിക്കുന്നില്ല.അതേസമയം ടെസ്റ്റ്‌ പരമ്പരക്ക്‌ ശേഷം ആരംഭിക്കുന്ന ടി :20,ഏകദിന പരമ്പരക്കുള്ള ടീം ഇന്ത്യയെ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.

എന്നാൽ ഇംഗ്ലണ്ട് എതിരായ ഒന്നാം ടി :20ക്കും ശേഷിച്ച രണ്ട് മത്സരത്തിനും വേണ്ടി വ്യത്യസ്ത സ്‌ക്വാഡുകളെ പ്രഖ്യാപിച്ചു. ഒന്നാം ടി :20ക്കുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി താരം സഞ്ജു വി സാംസൺ സ്ഥാനം നേടിയപ്പോൾ ശേഷിച്ച രണ്ട് കളികളിലേക്ക് മലയാളി താരത്തിന് യോഗ്യത ലഭിച്ചില്ല. അയർലാൻഡ് എതിരായ രണ്ടാം ടി:20യിൽ അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ സഞ്ജുവിനെ സെലക്ടർമാർ മനഃപൂർവ്വം ഒഴിവാക്കി എന്നുള്ള കടുത്ത വിമർശനം സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. സഞ്ജു അയർലാൻഡ് എതിരായ രണ്ടാം ടി :20യിൽ 77 റൺസ്‌ നേടി കന്നി അന്താരാഷ്ട്ര അർദ്ധ സെഞ്ച്വറിയിലേക്ക് എത്തിയിരുന്നു.

അതേസമയം മറ്റൊരു സഞ്ജു ഇന്നിങ്സിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ എല്ലാം തന്നെ. ഇന്ന് നടക്കുന്ന ഇന്ത്യ :ഡെര്‍ബിഷെയർ മത്സരത്തിൽ സഞ്ജു കളിക്കാനാണ് ചാൻസ്.ഇന്ന് ഇന്ത്യൻ സമയം രാത്രി 11.30 മണിക്കാണ് പ്രമുഖ ഇംഗ്ലീഷ് കൗണ്ടി ടീമായ ഡേർബിഷേയറുമായിട്ടുള്ള ടീം ഇന്ത്യയുടെ ആദ്യത്തെ സന്നാഹ മത്സരം. രണ്ട് കളികളാണ് ഇന്ത്യൻ ടീം കളിക്കുക. അയർലാൻഡ് പര്യടനം ശേഷമാണ് ഇന്ത്യൻ ടീമിന്റെ ഈ ഒരു പ്രാക്ടിസ് മാച്ചുകൾ തീരുമാനം ആയത് തന്നെ.

ഇംഗ്ലണ്ട് എതിരായ ഒന്നാം ടി :20ക്കുള്ള ഇന്ത്യൻ ടീം :Rohit Sharma (Captain), Ishan Kishan, Ruturaj Gaekwad, Sanju Samson, Suryakumar Yadav, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Hardik Pandya,Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik, Venkatesh Iyer, Yuzvendra Chahal, Axar Patel, Ravi Bishnoi

ശേഷിക്കുന്ന രണ്ട് ടി :20കൾക്കുള്ള ഇന്ത്യൻ സ്ക്വാഡ് :Rohit Sharma (Captain), Ishan Kishan, Virat Kohli, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik (wk), Rishabh Pant (wk), Hardik Pandya, Ravindra Jadeja, Yuzvendra Chahal, Axar Patel, Ravi Bishnoi, Jasprit Bumrah, Bhuvneshwar Kumar, Avesh Khan, Harshal Patel, Umran Malik