രക്ഷനായി വെറൈറ്റി സഞ്ജു സാംസൺ : ഫിഫ്റ്റിയും സ്വന്തം

ഐപിൽ പതിനഞ്ചാം സീസണിൽ വിജയവഴിയിലേക്ക് തിരികെ എത്താനായി കഠിന ശ്രമം തുടരുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രാജസ്ഥാൻ റോയൽസ് എതിരായ കളിയിൽ തുടരെ 5 തോൽവികൾക്ക് ശേഷം എത്തുന്ന ശ്രേയസ് അയ്യറും സംഘവും ജയം പ്രതീക്ഷിച്ചാണ് ടോസ് നേടിയ ശേഷം ബൗളിംഗ് തിരഞ്ഞെടുത്തത്.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ ടീമിന് പക്ഷേ ലഭിച്ചത് സീസണിലെ തന്നെ മോശം തുടക്കവും. തുടക്കത്തിൽ തന്നെ വിശ്വസ്ത ഓപ്പണർ പടിക്കൽ വിക്കെറ്റ് നഷ്ടമായ ടീമിന് രക്ഷകനായി മാറിയത് നായകൻ സഞ്ജു സാംസൺ അർദ്ധ സെഞ്ച്വറി പ്രകടനം തന്നെ. ജോസ് ബട്ട്ലർ വിക്കെറ്റ് അടക്കം അതിവേഗം നഷ്ടമായ രാജസ്ഥാൻ ടീമിന് ഒരിക്കൽ പോലും മികച്ച സ്കോറിംഗ് വേഗം സ്വന്തമാക്കാൻ കഴിഞ്ഞില്ല. എന്നാൽ തുടക്കത്തിൽ റൺസ്‌ നേടാൻ വിഷമിച്ച സഞ്ജു സാംസൺ പതിവിൽ നിന്നും വ്യത്യസ്തമായി അൽപ്പം കരുതലോടെയാണ് കളിച്ചത്.

മനോഹരമായ ഷോട്ടുകൾ അടക്കം കളിച്ചു മുന്നേറിയ സഞ്ജു സാംസൺ ഇടക്ക് പരിക്ക് പോലും നേരിട്ടാണ് ബാറ്റിംഗ് തുടർന്നത്.49 ബോളിൽ 7 ഫോറും ഒരു സിക്സ് അടക്കം 54 റൺസ്‌ അടിച്ച സഞ്ജു സാംസൺ ടീം ടോട്ടലിൽ വളരെ നിർണായകമായ ഇന്നിങ്സ് കാചവെച്ചു. ഒരുവേള വമ്പൻ തകർച്ച നേരിട്ട സമയം ടീമിന് രക്ഷകൻ ആയി മാറിയത് പോലും ക്യാപ്റ്റൻ സഞ്ജുവിന്റെ ഈ ഒരു സെൻസിബിൾ ഇന്നിങ്സ് തന്നെ.

രാജസ്ഥാൻ റോയൽസ് ടീം :Jos Buttler, Devdutt Padikkal, Sanju Samson(w/c), Karun Nair, Shimron Hetmyer, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal, Kuldeep Sen

കൊൽക്കത്ത ടീം :Aaron Finch, Sunil Narine, Shreyas Iyer(c), Baba Indrajith(w), Nitish Rana, Anukul Roy, Andre Russell, Rinku Singh, Umesh Yadav, Tim Southee, Shivam Mavi