ആ നഷ്ടം പണിയായി 😱😱തോൽവിക്കുള്ള കാരണവുമായി സഞ്ജു സാംസൺ

ഐപിഎൽ 2022-ലെ ഡോ. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന 24-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത്‌ ടൈറ്റൻസ് 37 റൺസിന് വിജയിച്ചു. ടോസ് ലഭിച്ച് ഫീൽഡിംഗ് തിരഞ്ഞെടുത്ത് മൈതാനത്തിറങ്ങിയ സഞ്ജുവിനും കൂട്ടർക്കും ടൈറ്റൻസിന്റെ ബാറ്റിംഗ് ഫയർ അണക്കാനായില്ല. പ്രത്യേകിച്ച് ഹാർദിക് പാണ്ഡ്യ (87), അഭിനവ് മനോഹർ (43), ഡേവിഡ് മില്ലർ (31) എന്നിവർ ആഞ്ഞടിച്ചതോടെ ടൈറ്റൻസ് നിശ്ചിത ഓവറിൽ 192 റൺസ് കണ്ടെത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽസിന് വേണ്ടി, ജോസ് ബട്ട്‌ലർ പവർപ്ലേ ഓവറുകളിൽ തകർത്തടിച്ച് 24 പന്തിൽ 54 റൺസ് നേടി. എന്നാൽ, ലോക്കി ഫെർഗൂസൻ ഉൾപ്പടെയുള്ള ജിടി ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തതോട, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതിനാൽ മറ്റു റോയൽസ്‌ ബാറ്റർമാർക്ക് ആർക്കും തന്നെ ബറ്റ്ലർ സൃഷ്ടിച്ച ഇമ്പാക്ട് തുടരാനായില്ല. മത്സരശേഷം ഹാർദിക്കിനെയും ടൈറ്റൻസിന്റെ ബാറ്റിംഗിനെയും റോയൽസ് നായകൻ സഞ്ജു സാംസൺ അഭിനന്ദിച്ചു.

“ടൈറ്റൻസിന്റെ ബാറ്റർമാർക്ക് ക്രെഡിറ്റ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഹാർദിക് വളരെ മികച്ച ഇന്നിംഗ്‌സ് കളിച്ചു, ആ ടോട്ടൽ കണ്ടെത്താൻ അവർ എല്ലാവരും നന്നായി കളിച്ചു. ഞങ്ങളുടെ കയ്യിൽ വിക്കറ്റുകൾ ഉണ്ടെങ്കിൽ അത് പിന്തുടരാനാകുമായിരിന്നു എന്ന് എനിക്ക് തോന്നുന്നു. റൺറേറ്റിന്റെ കാര്യത്തിൽ ഞങ്ങൾ ഏറെക്കുറെ മികവ് പുലർത്തിയിരുന്നു, പവർപ്ലേയിൽ ഞങ്ങൾക്ക് യഥാർത്ഥത്തിൽ മികച്ച റൺ റേറ്റ് ഉണ്ടായിരുന്നു, പക്ഷേ ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. പരിശീലനതിനിടെ പരിക്കേറ്റ ബോൾട്ടിന്റെ നഷ്ടം വളരെ വലുതാണ്. അടുത്ത കളിയിൽ കൂടുതൽ ശക്തമായി തിരിച്ചുവരും,” സഞ്ജു സാംസൺ പറഞ്ഞു.

തനിക്ക് നന്നായി ബാറ്റ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഗുജറാത്ത്‌ ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു. “വിജയിക്കുന്നത് എപ്പോഴും നല്ലതാണ്. ഇത്രയും കാലം ഞാൻ കൂടുതൽ സമയം ക്രീസിൽ തുടർന്ന് ബാറ്റ് ചെയ്ത് ശീലിച്ചിട്ടില്ല. ഇന്ന് എനിക്ക് താളം കിട്ടി, എന്റെ പ്ലാൻ നടന്നു. ഇത് മറ്റുള്ളവരെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കുന്നു. ക്യാപ്റ്റൻസി എപ്പോഴും രസകരമാണ്. ടീം നന്നായി കളിക്കുന്നു. ഞങ്ങൾ ഓരോരുത്തരും പരസ്പരം സന്തോഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അത് ടീമിന് നല്ല രീതിയിൽ പ്രവർത്തിക്കുന്നു,” ഹാർദിക് പാണ്ഡ്യ പറഞ്ഞു.

Rate this post