ഇനി വെറും സഞ്ജുവല്ല ക്യാപ്റ്റൻ സഞ്ജു!!കിവീസ് എതിരെ ഇന്ത്യൻ എ ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ

ന്യൂസിലാൻഡ് എ ടീമിന് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ എ ടീം സ്‌ക്വാഡിനെ പ്രഖ്യാപിച്ചു ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി. ഇന്ത്യൻ എ ടീമിനെ നയിക്കുക മലയാളി താരമായ സഞ്ജു വി സാംസൺ എന്നതാണ് ഏറ്റവും വലിയ സവിശേഷത. മൂന്ന് ഏകദിന മാച്ചുകളാണ് ഇന്ത്യൻ എ ടീമും കിവീസ് എ ടീമും തമ്മിൽ കളിക്കുക.

സഞ്ജു സാംസൺ ക്യാപ്റ്റൻ റോളിൽ എത്തുന്ന ഇന്ത്യൻ എ ടീം സ്‌ക്വാഡിൽ കെ. എസ് ഭരത് വിക്കെറ്റ് കീപ്പർ റോളിൽ എത്തും. കൂടാതെ പ്രിത്വി ഷാ അടക്കമുള്ള താരങ്ങൾക്കുള്ള തിരിച്ചു വരവ് കൂടിയാണ് ഈ ഒരു എ ടീം പ്രഖ്യാപനം. സെപ്റ്റംബർ 22, സെപ്റ്റംബർ 25, സെപ്റ്റംബർ 27 തീയതികളിലായിട്ടാണ് മൂന്ന് മാച്ചുകളും നടക്കുക.

അതേസമയം ഐപിൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസ് ടീം നായകനായ സഞ്ജു സാംസൺ എ ടീം നായകന്റെ റോളിൽ എത്തുമ്പോൾ അത് താരം കരിയറിൽ തന്നെ നിർണായക നിമിഷം കൂടിയാണ്. നേരത്തെ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.

ഇന്ത്യൻ എ ടീം സ്‌ക്വാഡ് :Prithvi Shaw, Abhimanyu Easwaran, Ruturaj Gaikwad, Rahul Tripathi, Rajat Patidar, Sanju Samson (Captain), KS Bharat (wicket-keeper), Kuldeep Yadav, Shabhaz Ahmed, Rahul Chahar, Tilak Varma, Kuldeep Sen, Shardul Thakur, Umran Malik, Navdeep Saini, Raj Angad Bawa

Rate this post