സഞ്ജുവിന് ടി :20 ടീമിലും എൻട്രിയോ 😱😱ബിസിസിഐ സൂചനകൾ ഇപ്രകാരം
ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ടി :20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് ഒന്നാം ടി :20 മത്സരത്തോടെ ആരംഭം കുറിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ ശ്രദ്ധ ടീം ഇന്ത്യയിലേക്ക് തന്നെയാണ്. സീനിയർ താരങ്ങളായ രോഹിത് ശർമ്മ, റിഷാബ് പന്ത് എന്നിവർ സ്ക്വാഡിലേക്ക് എത്തുമ്പോൾ ഇന്ത്യൻ ടീമിൽ ഒരു താരത്തെ കൂടി ഉൾപെടുത്തിയതായി സൂചന.
നേരത്തെ ഇന്ത്യൻ സ്ക്വാഡിൽ സ്ഥാനം നേടിയ ലോകേഷ് രാഹുൽ പകരമാണ് താരത്തെ ഉൾപെടുത്തിയത് എന്നും സൂചന.മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു സാംസണിനെയാണ് ടി :20 സ്ക്വാഡിലേക്ക് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഉൾപെടുത്തിയത് എന്നും റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഏകദിന ടീമിനോപ്പം ഉണ്ടായിരുന്ന സഞ്ജുവിനോട് ടി :20 സ്ക്വാഡിനും ഒപ്പം ചേരുവാനാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.

നേരത്തെ അയർലാൻഡ് എതിരെ ടി :20 മാച്ച് കളിച്ച ശേഷം സഞ്ജുവിനെ വെസ്റ്റ് ഇൻഡീസ് എതിരായ ടീമിലേക്ക് കളിക്കാതെയിരുന്നത് കടുത്ത വിമർശനത്തിന് കാരണമായി മാറിയിരുന്നു.ഏകദിന ക്രിക്കറ്റ് സ്ക്വാഡില്‍ അടക്കം സ്ഥാനം നേടിയിരുന്ന സഞ്ജു സാംസൺ മൂന്ന് കളികളിലും ബാറ്റ് കൊണ്ടും വിക്കെറ്റ് കീപ്പർ റോളിലും അടക്കം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.ഇപ്പോൾ സഞ്ചു സാംസണ് ഇന്ത്യൻ ടി : 20 ടീമിനൊപ്പം നെറ്റ്സിൽ അടക്കം പരിശീലനം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട് .
Sanju Samson has been added to India's T20i squad against West Indies.
— Mufaddal Vohra (@mufaddal_vohra) July 29, 2022
കൂടാതെ ബിസിസിഐ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇന്ത്യൻ ടി :20 താരങ്ങൾ ലിസ്റ്റ് പ്രകാരം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തി എന്നാണ് അറിയാനായി കഴിയുന്നത്. പരിക്കിൽ നിന്നും മുക്തി നേടാനായി ഓപ്പണര്‍ പരിശീലനം തുടരുന്ന ലോകേഷ് രാഹുല്‍ ഇപ്പോൾ കോവിഡില്‍ നിന്നും പൂർണ്ണമായി ഭേദമാകാത്ത സാഹചര്യത്തില്‍ മലയാളി താരമായ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തി എന്ന് വേണം അനുമാനിക്കാൻ.