കാര്യവട്ടത്ത് സിക്സ് താണ്ടവമാടി സഞ്ജു മാസ്സ്!!ഞെട്ടി ഇന്ത്യൻ കായിക ലോകം

ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ആഭ്യന്തര ക്രിക്കറ്റ് സീസണ് തുടക്കമാവുകയാണ്. സൈദ് മുസ്താഖ് അലി ട്രോഫി ടൂർണമെന്റോട് കൂടിയാണ് ആഭ്യന്തര ക്രിക്കറ്റ് സീസൺ തുടക്കമാകുന്നത്. കേരള ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ പങ്കെടുത്തു.

നിലവിൽ പുരോഗമിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെടാതിരുന്ന സഞ്ജു, വരുന്ന ആഭ്യന്തര സീസണിൽ കേരള ടീമിനുവേണ്ടി മികച്ച പ്രകടനം നടത്തി ദേശീയ ടീമിൽ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടി എന്നോണം, കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന സന്നാഹ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് സഞ്ജു സാംസൺ പുറത്തെടുത്തത്.

തുടർച്ചയായി മൂന്ന് ബൗണ്ടറികൾ സ്കോർ ചെയ്തത് ഉൾപ്പെടെ, 21 പന്തിൽ നിന്ന് 39 റൺസ് ആണ് സഞ്ജു സാംസൺ സ്കോർ ചെയ്തത്. കേരള ടീമിലേക്ക് സഞ്ജു തിരിച്ചെത്തിയത് ടീമിന്റെ കരുത്ത് വർദ്ധിപ്പിച്ചിട്ടുണ്ട് എന്ന് പരിശീലകൻ എം വെങ്കഡരമണ പറഞ്ഞു. വിഷ്ണു വിനോദ്, ബേസില്‍ തമ്പി, കെ.എം. ആസിഫ് തുടങ്ങിയ ഐപിഎൽ താരങ്ങളും കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന സന്നാഹ മത്സരത്തിൽ പങ്കെടുത്തു.

സൈദ് മുസ്താഖ് അലി ട്രോഫി ടൂർണമെന്റിലെ കേരളത്തിന്റെ ആദ്യ മത്സരം ഒക്ടോബർ 16-ന് നടക്കും. മധ്യപ്രദേശ് ആണ് കേരളത്തിന്റെ എതിരാളികൾ. ടൂർണമെന്റിനായി കേരള ടീം ഒക്ടോബർ 13-ന് യാത്ര തിരിക്കും. ഈ ആഭ്യന്തര സീസൺ കേരള ടീമിനെ സംബന്ധിച്ചിടത്തോളം മികച്ചതായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കളിക്കാരും മാനേജ്മെന്റ്. ഈ സീസണിലൂടെ നിരവധി കേരള താരങ്ങൾ ദേശീയ ടീമിൽ വരെ ഉൾപ്പെടെ എന്ന് ആരാധകരും ആശംസിക്കുന്നു.