കളിയാക്കിയ ഹേറ്റേഴ്‌സിന് അമേരിക്കയിൽ തന്നെ മറുപടി നൽകാൻ സഞ്ജു ഇന്നിറങ്ങും!! Match Preview

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര ജയത്തോടെ തന്നെ അവസാനിപ്പിക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. ഇന്ന് നടക്കുന്ന അഞ്ചാം ടി :20യിൽ കളിക്കാൻ ഇറങ്ങുമ്പോൾ രോഹിത് ശർമ്മയും ടീമും ലക്ഷ്യമിടുന്നത് മറ്റൊരു മികച്ച പ്രകടനം തന്നെ. ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ഫ്‌ലോറിഡയിലെ ലൗഡര്‍ഹില്ലിലുള്ള സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക

ഇന്നലെ നടന്ന മത്സരത്തിൽ 59 റൺസ് ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീം പൂർണ്ണ ആത്മവിശ്വാസത്തിൽ കളിക്കാൻ എത്തുമ്പോൾ പ്ലായിങ് ഇലവനിലെ മാറ്റങ്ങൾ എപ്രകാരമാകുമെന്ന് ചർച്ചകൾ സജീവമാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് അടക്കം ഇന്ത്യൻ ടീം വിശ്രമം അനുവദിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ അവസരം ലഭിക്കാതെ നിരാശയിലുള്ള ഇഷാൻ കിഷനെയടക്കം ഇന്നത്തെ അഞ്ചാം ടി :20യിൽ പരിഗണിച്ചേക്കും എന്നാണ് സൂചനകൾ. കൂടാതെ മലയാളി താരമായ സഞ്ചുവിനും അവസരം ലഭിക്കാനാണ് സാധ്യത

ഇന്നലെ നടന്ന കളിയിൽ നിർണായക സമയം ക്രീസിലേക്ക് എത്തി വെറും 23 പന്തുകളിൽ 30 റൺസ് അടിച്ച സഞ്ജു ഫീൽഡിൽ അടക്കം കാഴ്ചവെച്ചത് അത്ഭുത മികവ്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിലും സഞ്ജു സംസണിനെ കളിപ്പിക്കും.കഴിഞ്ഞ കളിയിൽ അടക്കം അഞ്ചാമനായി എത്തിയ സഞ്ജു ഇന്നത്തെ കളിയിൽ റിഷാബ് പന്ത്, രോഹിത് ശർമ്മ എന്നിവർക്ക് വിശ്രമം നൽകിയാൽ കീപ്പർ റോളിൽ ടോപ് ഓർഡറിൽ എത്താനും ചാൻസ് കൂടുതലാണ്

അതേസമയം ഇന്നത്തെ മത്സരം കൂടി ജയിച്ചാൽ ടി :20 റാങ്കിങ്ങിൽ ഇന്ത്യൻ ടീം ഒന്നാം സ്ഥാനം നിലനിർത്തും. കൂടാതെ ക്യാപ്റ്റൻ രോഹിത് കീഴിൽ മറ്റൊരു തുടർ ടി :20 പരമ്പര ജയമായി ഇത് മാറും.