സഞ്ജുവിന് ഇനി കരിയറിൽ എന്ത്???? സഞ്ജുവിന് മുൻപിലുള്ള ചാൻസസ് കാണാം

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ മികച്ച പ്രകടനമാണ് മലയാളി താരമായ സഞ്ജു സാംസൺ കാഴ്ചവെച്ചത് എങ്കിലും ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് സഞ്ജുവിനെ പരിഗണിച്ചില്ല. സഞ്ജു ഇല്ലാതെയുള്ള ഏഷ്യ കപ്പ് ടീം പ്രഖ്യാപനം വിമർശനങ്ങൾ സൃഷ്ടിക്കുന്നുണ്ട് എങ്കിലും സഞ്ജുവിന് മുൻപിൽ ഇനി എന്തൊക്കെയാണ് സാധ്യതകൾ എന്നതാണ് ചർച്ചയായി മാറുന്നത്.

വരാനിരിക്കുന്ന സിംബാബ്വെക്ക്‌ എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സ്ഥാനം നേടിയ സഞ്ജുവിന്റെ എല്ലാ തരം പ്രതീക്ഷകളും ഈ ഒരു പര്യടനത്തിൽ തന്നെയാണ്. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് കളിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന സഞ്ജുവിന് ടി :20 ഫോർമാറ്റിൽ ഇന്ത്യൻ കുപ്പായത്തിൽ വീണ്ടും കളിക്കണമെങ്കിൽ ഈ ഒരു മൂന്ന് മത്സര പരമ്പര നിർണായകമാണ്.

ശിഖർ ധവാൻ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ സംഘം എത്തുമ്പോൾ സഞ്ജു സാംസൺ തന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണ് സിംബാബ്ക്കെ എതിരെ പുറത്തെടുക്കേണ്ടത്. ഒരുപക്ഷേ ഈ പരമ്പരയിൽ ഫോമിലേക്ക് എത്താൻ കഴിഞ്ഞാൽ സൗത്താഫ്രിക്കക്ക്‌ എതിരായ ടി :20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലെക് സഞ്ജുവിന് സ്ഥാനം ലഭിച്ചേക്കും.

ഇതോടെ സ്വന്തം നാട്ടിൽ കേരളത്തിൽ സൗത്താഫ്രിക്കക്ക്‌ എതിരെ ടി :20 മത്സരം കളിക്കാനുള്ള ഗോൾഡൻ അവസരമാണ് സഞ്ജുവിന് മുൻപിൽ തെളിയുക.വരുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനും ഒപ്പം ശ്രേയസ് അയ്യർ, ദീപക് ചഹാർ, അക്ഷർ പട്ടേൽ എന്നിവർ ബാക്ക് അപ്പ് താരങ്ങളാണ് എങ്കിലും സഞ്ജുവിന് അവിടെയും അവഗണന നേരിടേണ്ടി വന്നത് ശ്രദ്ധേയം.