സഞ്ജുവിന്റെ കളി കാണാൻ മലപ്പുറത്ത് നിന്നും ആളെത്തി 😱😱😱നന്ദി അറിയിച്ച് സഞ്ജു സാംസൺ

ചെന്നൈ സൂപ്പർ കിംഗ്സിന് ഒരു മഹേന്ദ്ര സിംഗ് ധോണി ഉണ്ട്, മുംബൈ ഇന്ത്യൻസിനാകട്ടെ ഒരു സച്ചിൻ ടെണ്ടുൽക്കർ ഉണ്ട്. എന്നാൽ ആരാധകരുടെ ആരാധനാപാത്രമായ ഒരു കളിക്കാരൻ ദീർഘകാലം കളിച്ചിട്ടില്ലാല്ലാത്തതുകൊണ്ട് തന്നെ രാജസ്ഥാൻ റോയൽസിന് മലയാളികൾക്കിടയിൽ വലിയ ആരാധക പിന്തുണ ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് മലയാളികളുടെ ഫേവറൈറ്റ് ടീമായും അല്ലെങ്കിൽ സെക്കന്റ്‌ ഫേവറൈറ്റ് ടീമായും രാജസ്ഥാൻ റോയൽസ് മാറിയെങ്കിൽ, അതിന് കാരണം ‘സഞ്ജു സാംസൺ’ എന്ന ഒറ്റ പേരാണ്.

എന്നാൽ, വെറുമൊരു മലയാളിതാരം ആയതുകൊണ്ട് മാത്രമല്ല സഞ്ജു സാംസൺ എന്ന കളിക്കാരനെ മലയാളികൾ ഇഷ്ടപ്പെടുന്നത്. സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനവും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. മാത്രമല്ല, ഒരു അൺക്യാപ്ഡ് യുവതാരമായി രാജസ്ഥാൻ റോയൽസിലെത്തിയ സഞ്ജു, ഇന്ന് ക്രിക്കറ്റ്‌ ഇതിഹാസങ്ങളായ ഷെയ്ൻ വോണും രാഹുൽ ദ്രാവിഡുമെല്ലാം അലങ്കരിച്ചിരുന്ന രാജസ്ഥാൻ റോയൽസിന്റെ നായക പദവി അലങ്കരിക്കുകയും, ഐപിഎൽ 15-ാം പതിപ്പിൽ റോയൽസിനെ പ്ലേ ഓഫിൽ എത്തിക്കുകയും ചെയ്ത നായകനാണ്.

വെള്ളിയാഴ്ച്ച (മെയ്‌ 20) നടന്ന ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ജേഴ്സി അണിഞ്ഞ് മലയാളികളായ നിരവധിപേരാണ് സഞ്ജു സാംസണിന്റെ കളി നേരിട്ട് കാണാൻ കേരളത്തിൽ നിന്ന് മുംബൈയിലെത്തിയത്. മലപ്പുറത്ത് നിന്നുള്ള യുവാക്കളാണ് ‘സഞ്ജു ഫാൻസ്‌ മലപ്പുറം’ എന്ന ബാനറും ഉയർത്തി സഞ്ജുവിന് വേണ്ടി ആർപ്പുവിളിച്ചത്. “സന്തോഷം, എല്ലാവരോടും നന്ദി” എന്ന തലക്കെട്ടോടെ സഞ്ജു തന്റെ ആരാധകരുടെ ഫോട്ടോ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കുകയും ചെയ്തു.

എന്നാൽ, ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ സഞ്ജുവിന് തിളങ്ങാനായില്ല. ഫീൽഡിൽ ധോണിയുടെ ക്യാച്ച് രണ്ടുതവണ വിട്ട് കളഞ്ഞ സഞ്ജു, ബാറ്റിംഗിൽ 20 ബോളിൽ 15 റൺസ് മാത്രമാണ് നേടിയത്. എന്നിരുന്നാലും, ഐപിഎല്ലിൽ ഇതുവരെ 14 കളികളിൽ നിന്ന് രണ്ട് അർദ്ധ സെഞ്ച്വറികൾ സഹിതം 374 റൺസ് നേടി സഞ്ജു മികച്ച ഫോമിലാണ് കളിക്കുന്നത്.

Rate this post