ഫൈനലിൽ വീണ് സഞ്ജു സാംസൺ 😱😱എതിർ ക്യാപ്റ്റനെ വീഴ്ത്തി ഹാർദിക്ക് പാണ്ട്യ

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാംതന്നെ വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന ഫൈനൽ പോരാട്ടത്തിന് വാശി നിറഞ്ഞ തുടക്കം. നിർണായക കളിയിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടീമും ഏറ്റുമുട്ടുമ്പോൾ ആരാകും ജയിക്കുകയെന്നത് പ്രധാന ചോദ്യം.

എന്നാൽ ഫൈനൽ മത്സരത്തിൽ ടോസ് ഭാഗ്യം സഞ്ജുവിനൊപ്പം നിന്നപ്പോൾ രാജസ്ഥാൻ ടീം ബാറ്റിങ് ആദ്യമേ തിരഞ്ഞെടുക്കുകയായിരുന്നു. തുടക്ക ഓവറുകളിൽ അൽപ്പം കരുതലോടെ രാജസ്ഥാൻ റോയൽസ് ടീം മുന്നേറിയപ്പോൾ ഒന്നാം വിക്കറ്റ് നാലാം ഓവറിൽ വീഴ്ത്തി ഗുജറാത്ത് കളിയിലേക്ക് തിരികെ എത്തി.16 ബോളിൽ ഒരു ഫോറും രണ്ട് സിക്സും അടക്കം 22 റൺസ്‌ നേടിയ ജെയ്സ്വാൾ വിക്കെറ്റ് നഷ്ടമാക്കിയപ്പോൾ എല്ലാ ക്രിക്കറ്റ്‌ പ്രേമികളിലും നിരാശ സമ്മാനിച്ചത് ശേഷം എത്തിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ .

അൽപ്പം ശ്രദ്ധയോടെ തന്നെയാണ് ബാറ്റിങ് ആരംഭിച്ചത്. ലെഗ് സ്പിൻ ബൗളർ റാഷിദ്‌ ഖാൻ എതിരെ അടക്കം സാവധാനം കളിച്ച സഞ്ജു ഒരുവേള ടീമിന് മികച്ച സ്കോർ നൽകുമെന്ന് കരുതിയെങ്കിലും താരം വിക്കെറ്റ് തന്റെ ആദ്യത്തെ ഓവറിൽ തന്നെ വീഴ്ത്തിയത് ഗുജറാത്തിന്റെ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ.

ഹാർദിക്ക് ഓവറിൽ വമ്പൻ ഷോട്ടിനായി ശ്രമിച്ച സഞ്ജുവിന് പിഴച്ചപ്പോൾ ഗുജറാത്തിന് നിർണായക രണ്ടാം വിക്കെറ്റ് ലഭിച്ചു.11 ബോളിൽ രണ്ട് ഫോർ അടക്കം 14 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ സീസണിൽ ആകെ സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത് 458 റൺസാണ്.

Rate this post