സൂപ്പർമാനായി സഞ്ജു 😱റൺ ഔട്ടിൽ പുറത്തായി കോഹ്ലി :വിശ്വസിക്കാനാവാതെ ആരാധകർ (വീഡിയോ )

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022 സീസണിലെ 13-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന് ബാറ്റിംഗ് തകർച്ച. 170 റൺസ് ലക്ഷ്യമിട്ട് ഇറങ്ങിയ റോയൽ ചലഞ്ചേഴ്സ്‌, നിലവിൽ 11 ഓവർ പിന്നിടുമ്പോൾ 71/4 എന്ന നിലയിലാണ്. ക്യാപ്റ്റൻ ഡ്യൂപ്ലസിസ്, വിരാട് കോഹ്‌ലി ഉൾപ്പടെയുള്ള ടോപ് ഓർഡർ ബാറ്റർമാരെ നഷ്ടപ്പെട്ട ആർസിബിക്ക് വേണ്ടി ഷെർഫാൻ റൂദർഫോർഡ് (4), ശഹബാസ് അഹ്‌മദ്‌ (1) എന്നിവരാണ് ക്രീസിൽ തുടരുന്നത്.

ഓപ്പണർമാരായ ഫാഫ് ഡ്യൂപ്ലസിസ് (29), അനുജ് റാവത് (26) എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് ആർസിബിക്ക് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 55 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. സ്പിന്നർ യുസ്വേന്ദ്ര ചാഹലിന്റെ പന്ത് ഉയർത്തിയടിക്കാൻ ശ്രമിച്ച ക്യാപ്റ്റൻ ഡ്യൂപ്ലസിസ് ട്രെന്റ് ബോൾട്ടിന്റെ കൈകളിൽ അകപ്പെട്ടതോടെയാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് അവസാനമായത്.എന്നിരുന്നാലും, മൂന്നാമനായി സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി ക്രീസിലെത്തിയതോടെ ആർസിബി ആരാധകർ ആവേശത്തിലായി. ആരാധകരുടെ വലിയ പ്രതീക്ഷകൾ ചുമലിലേറ്റി ക്രീസിലെത്തിയ വിരാട് കോഹ്‌ലിയെ,

തന്റെ ആരാധകരുടെ ആഗ്രഹം നിറവേറ്റി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഒരു തകർപ്പൻ റൺഔട്ടിലൂടെ തുടക്കത്തിൽ തന്നെ മടക്കി. യുസ്വേന്ദ്ര ചാഹലിന്റെ ബോൾ ഡേവിഡ് വില്ലി ഫ്ലിക്ക് ചെയ്തതോടെ, നോൺ സ്ട്രൈക്ക് എൻഡിൽ ഉണ്ടായിരുന്ന കോഹ്‌ലി ക്രീസ് വിടുകയായിരുന്നു.

എന്നാൽ, വില്ലി ഓട്ടം നിരസിക്കുകയായിരുന്നു. പക്ഷെ, അപ്പോഴേക്കും വിരാട് കോഹ്‌ലി പിച്ചിന്റെ സെന്റർ വരെ എത്തിയിരുന്നു. ഇത്‌ ശ്രദ്ധയിൽപ്പെട്ട റോയൽസ്‌ നായകൻ അതിവേഗം ഓടി പന്ത് പിടിച്ചെടുത്ത് ചാഹലിന് കൈമാറുകയും, പന്ത് പിടിച്ച ചാഹൽ കൈ മെയ് മറന്ന് സ്റ്റംപിലേക്ക് ചാടി വീഴുകയും ചെയ്തു. റിപ്ലൈ ദൃശ്യങ്ങളിൽ കോഹ്‌ലി ക്രീസിൽ നിന്ന് ഒരു സെന്റിമീറ്റർ അകലെയായിരുന്നു എന്ന് വ്യക്തമായതോടെ സഞ്ജുവിന്റെയും ചാഹലിന്റെയും അത്യുഗ്രൻ ഫീൽഡിംഗ് പ്രകടനം ഫലം കണ്ടു.