“അയ്യോ ഇപ്പോ പോയേനെ “!! ക്യാച്ചിൽ തമാശയുമായി സഞ്ജു സാംസൺ

സിംബാബ്വെക്ക് എതിരായ ഒന്നാം ഏകദിന മാച്ചിൽ ടോസ് നേടിയ ഇന്ത്യൻ ടീം ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ പെസർമാർ സമ്മാനിച്ചത് മനോഹര തുടക്കം. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച എതിർ ടീമിന് ആദ്യത്തെ 10 ഓവർ പവർപ്ലെയിൽ തന്നെ മൂന്നു വിക്കറ്റുകൾ നഷ്ടമായി

സ്വിങ് ന്യൂ ബോളിൽ ഇന്ത്യൻ പെസർമാർ അതിവേഗം കണ്ടെത്തിയ മത്സരത്തിൽ എല്ലാത്തരം കയ്യടികളും സ്വന്തമാക്കിയത് ആൾ റൗണ്ടർ ദീപക് ചഹാർ. പരിക്ക് അടക്കം കാരണം ഐപിൽ പോലും നഷ്ടമായി ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിയിലേക്ക് എത്തിയ താരം സിംബാബ്വെ ബാറ്റിംഗ് നിരയെ തകർക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കളിയിൽ ഇന്ത്യൻ ടീം വിക്കെറ്റ് കീപ്പർ ചുമതല വഹിക്കുന്ന മലയാളി താരമായ സഞ്ജു വി സാംസൺ പ്രകടനവും ശ്രദ്ധ നേടി.

ഇഷാൻ കിഷൻ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടി എങ്കിലും സഞ്ജുവിനാണ് വിക്കെറ്റ് കീപ്പർ ഗ്ലൗസ് ലഭിച്ചത്. ഒന്നാം വിക്കെറ്റ് ദീപക് ചഹാർ വീഴ്ത്തിയപ്പോൾ സഞ്ജു ഈസി ക്യാച് നേടി. ശേഷം Tadiwanashe Marumani വിക്കറ്റും ദീപക് ചാഹർ നേടി. മനോഹരമായ ബോളിൽ ചാഹർ വിക്കെറ്റ് സഞ്ജു സാംസൺ ഒരു ക്യാച്ചിൽ കൂടി നേടി എങ്കിലും ഈ ക്യാച് അൽപ്പം ശ്രമകരമായി തന്നെയാണ് സഞ്ജു നേടിയത്. രണ്ടാമത്തെ മാത്രം പരിശ്രമത്തിലാണ് സഞ്ജു ഈ ക്യാച്ച് കൈപിടിയിൽ ഒതുക്കിയത്. ആദ്യം സഞ്ജു കൈകളിൽ നിന്നും താടി ചാടി മാറിയ ഈ ബോൾ സഞ്ജു ശേഷം തന്റെ കയ്യിലാക്കി മാറ്റി. സഞ്ജു ഈ ക്യാച്ച് ഒരുവേള ഇന്ത്യൻ താരങ്ങളിൽ അടക്കം ചിരി സൃഷ്ടിച്ചു.