സഞ്ജുവിന്റെ ബാറ്റിംഗിലെ ഫോമിനെക്കുറിച്ചുള്ള പ്രതീഷകൾ 😮😮😮പങ്കുവെച്ച് മുൻ ഇന്ത്യൻ താരങ്ങളായ വസീം ജാഫറും ദീപ് ദാസ് ഗുപ്തയും

ഈ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വസീം ജാഫറും, ദീപ് ദാസ് ഗുപ്തയും സഞ്ജു സാംസന്റെ ബാറ്റിംഗിലെ ഫോമിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

“സഞ്ജു ബാറ്റ് ചെയ്യുമ്പോൾ ഒരുപാട് ബുദ്ധിമുട്ട് നിറഞ്ഞ ഷൊട്ടുകൾ കളിക്കുന്നു. അദ്ദേഹം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് സിക്സറുകൾ നേടാനാണ്. ചിലസമയങ്ങളിൽ അനാവശ്യമായ ഷൊട്ടുകൾ കളിക്കുന്നത് നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം, അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ കളിക്കേണ്ട ആളല്ല നിങ്ങൾ ആ സ്ഥാനത്ത്‌ കളിക്കുന്ന ആൾക്ക് ഇത്തരത്തിൽ റിസ്ക് ഷോട്ടുകൾ എടുക്കേണ്ടതുണ്ട്. സഞ്ജു മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ആളാണ് അതുകൊണ്ട് കൃത്യമായി കണക്കുകൂട്ടലുകളോടെ കളിക്കണം അപകടകരമായ ഷോട്ടുകൾ കുറയ്ക്കണമെന്നും” വസിം ജാഫർ അഭിപ്രായപ്പെട്ടു.

നിങ്ങൾ ഇന്ത്യയ്‌ക്കായി കളിക്കണമെങ്കിൽ ജോസ് ബട്ട്‌ലർ, കെ എൽ രാഹുൽ എന്നിവരെ മാതൃകയാക്കി സ്ഥിരതയോടെ കളിക്കണമെന്നും, വൈകാതെ ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാണമെന്നും അദ്ദേഹം പറഞ്ഞു.അവന്റെ കഴിവിൽ എനിക്ക് ഒരു പ്രശ്നവും കാണാൻ കഴിയുന്നില്ല.

അവൻ കളിക്കുന്ന അനാവശ്യ ഷോട്ടുകൾ ഒഴിവാക്കുകയും കൂടുതൽ ഉത്തരവാദിത്വത്തത്തോടെ കളിക്കണമെന്നും എങ്കിലേ ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിയുകയുള്ളൂവെന്നുംവസിം ജാഫർ കൂട്ടിച്ചേർത്തു.